ട്രോളിങ് നിരോധനം തീരത്ത് പട്ടിണി; യു.ഡി.എഫ് സർക്കാർ വാഗ്ദാനം പാലിക്കണം

ട്രോ​ളി​ങ് നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് ന​ങ്കൂ​ര​മി​ട്ട മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ

പ​ര​പ്പ​ന​ങ്ങാ​ടി: ദു​രി​ത​ങ്ങ​ളു​ടെ തി​ര​മാ​ല​ക​ൾ ഒ​ന്നി​നു​മീ​തെ ഒ​ന്നാ​യി ചെ​ന്ന​ടി​ക്കു​മ്പോ​ൾ കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​റു​ക​ൾ ക​ട​ലി​ന്റെ മ​ക്ക​ളെ നേ​ർ​ക്ക് മി​ഴി തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. മാ​സ​ങ്ങ​ളാ​യി മ​ത്സ്യ​ത്തി​ന്റെ ല​ഭ്യ​ത​ക്കു​റ​വ് കാ​ര​ണം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ, ട്രോ​ളി​ങ് നി​രോ​ധ​നം കൂ​ടി ന​ട​പ്പാ​യ​തോ​ടെ ക​ടു​ത്ത ദു​രി​ത​ത്തി​ലേ​ക്കാ​ണ് എ​ടു​ത്തെ​റി​യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

തൊ​ഴി​ലാ​ളി​ക​ളാ​യ അ​ന്ത​ർ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ പ​ല​രും പ​ണി​യി​ല്ലാ​തെ നാ​ട്ടി​ലേ​ക്ക് വ​ണ്ടി ക​യ​റി​യ​പ്പോ​ൾ മ​ല​യാ​ളി​ക​ളാ​യ പ​ര​മ്പ​രാ​ഗ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലോ​ളം ക​ട​ബാ​ധ്യ​ത​ക​ളി​ൽ മു​ങ്ങി താ​ഴു​ക​യാ​ണ്. ട്രോ​ളി​ങ് നി​രോ​ധ​ന കാ​ല​ത്ത് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചെ​റു​വ​ള്ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് 12 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ വ​രെ പോ​യി മ​ത്സ്യം പി​ടി​ക്കാ​ൻ ഇ​ള​വു​ണ്ടെ​ങ്കി​ലും ക​ടു​ത്ത ക​ട​ൽ​ക്ഷോ​ഭ​വും വ​ല​ക​ൾ ക​ടി​ച്ചു​കീ​റു​ന്ന ക​ട​ൽ മാ​ക്രി​ശ​ല്യ​വും കാ​ര​ണം അ​തി​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

ഓ​രോ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​നും ട്രോ​ളി​ങ് നി​രോ​ധ​ന സ​മ​യ​ത്ത് 5000 രൂ​പ വീ​തം ധ​ന സ​ഹാ​യം ന​ൽ​കു​മെ​ന്ന യു.​ഡി. എ​ഫ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ത്തി​ലേ​ക്ക് പ്ര​തീ​ക്ഷ​യോ​ടെ ഉ​റ്റു നോ​ക്കു​ക​യാ​ണ് തീ​ര​ദേ​ശ ജ​ന​ത. ആ​ശ, അം​ഗ​ൻ​വാ​ടി തൊ​ഴി​ലു​ക​ൾ​ക്ക് സാ​ധ്യ​മാ​യ വേ​ത​ന വ​ർ​ധ​ന ന​ട​പ്പാ​ക്കി​യ​തും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ പ​രി​മി​ത​മെ​ങ്കി​ലും സ്ത്രീ​യാ​ത്രി​ക​ർ​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കാ​നും ധൃ​തി കാ​ണി​ച്ച സ​ർ​ക്കാ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ട്രോ​ളി​ങ് കാ​ല​ത്ത് ന​ൽ​കാ​മേ​ന്ന​റ്റ വാ​ക്കും ന​ട​പ്പാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു.​ഡി.​എ​ഫ് അ​നു​കൂ​ല മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളും.