ഹൃദയാഘാതം; മഞ്ചേരി സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മഞ്ചേരി തുറക്കൽ സ്വദേശി അമ്പലങ്ങാടൻ അർഷദ് (29) ജിദ്ദയിൽ മരിച്ചു. ഹയ്യ് അൽസാമറിൽ മിനി മാർക്കറ്റ് നടത്തിവരികയായിരുന്നു. അടുത്ത ആഴ്ച അവധിക്കായി നാട്ടിൽ പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം. പിതാവ്: പരേതനായ അമ്പലങ്ങാടൻ കുഞ്ഞുമുഹമ്മദ്, സഹോദരങ്ങൾ: സക്കീർ ഹുസൈൻ (ജിദ്ദ), ജമാലുദ്ധിൻ (കുവൈത്ത്), ജംഷീദ് അലി, ശറഫുനിസ.

എട്ട് വർഷമായി പ്രവാസിയായ ഇദ്ദേഹം അവിവാഹിതനാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായങ്ങൾക്കും മറ്റും കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ കൂടെയുണ്ട്.