കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നു വീണു; രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ അപകടം

Building collapses at Kozhikode railway station; accident on second platform

കോഴിക്കോട് റെയിൽവേ ട്രാക്കിൽ കെട്ടിടം വീണ് അപകടം.രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ് അപകടം. മൂന്നാം ട്രാക്കിലാണ് കെട്ടിടം വീണത്. ആളപായമില്ല. കെട്ടിടം മൂന്നാം ട്രാക്കിലേക്ക് ഇടിഞ്ഞുവീണു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഫയർഫോഴ്സ് എത്തി പരിശോധന നടത്തുന്നു.

പഴയ കെട്ടിടമാണ് തകർന്നത്. ഒരു നൂറ്റാണ്ട് പഴക്കമുള്ള ക്ളോക്ക് ടവറാണ് അടർന്ന് വീണത്. ബലക്ഷയമുണ്ടെന്ന് നേരത്തെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.പൊളിച്ച് മാറ്റാൻ തീരുമാനിച്ച ക്ളോക്ക് ടവറാണ് തകർന്നുവീണത്. പ്ലാറ്റഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ സൈഡിലേക്ക് ആണ് കെട്ടിടം വീണത്.

യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. റെയിൽവേ ഉദ്യോഗസ്ഥർ കെട്ടിടം പരിശോധിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. 3 മാസം മുമ്പ് കെട്ടിടം അപകടത്തിലാണെന്ന് റെയിൽവേ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *