അർജുനത്തിളക്കത്തിൽ മലയാളികളായ അജ്മലും ട്രീസയും

ന്യൂ​ഡ​ല്‍ഹി: ദേ​ശീ​യ കാ​യി​ക പു​ര​സ്കാ​ര​മാ​യ അ​ർ​ജു​ന അ​വാ​ർ​ഡി​ന്റെ തി​ള​ക്ക​ത്തി​ൽ മ​ല​യാ​ളി​ക​ളാ​യ അ​ത്‍ല​റ്റ് മു​ഹ​മ്മ​ദ് അ​ജ്മ​ലും ബാ​ഡ്മി​ന്റ​ൺ താ​രം ട്രീ​സ ജോ​ളി​യും. കേ​ന്ദ്ര യു​വ​ജ​ന​കാ​ര്യ കാ​യി​ക മ​ന്ത്രാ​ല​യം ഇ​രു​വ​രു​മ​ട​ക്കം 17 കാ​യി​ക​താ​ര​ങ്ങ​ളെ​യാ​ണ് 2025ലെ ​അ​ർ​ജു​ന പു​ര​സ്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന കാ​യി​ക ബ​ഹു​മ​തി​യാ​യ മേ​ജ​ർ ധ്യാ​ൻ​ച​ന്ദ് ഖേ​ൽ​ര​ത്ന പു​ര​സ്‌​കാ​ര​ത്തി​ന് ഇ​ത്ത​വ​ണ ആ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തി​ല്ല. മി​ക​ച്ച പ​രി​ശീ​ല​ക​ർ​ക്കു​ള്ള ദ്രോ​ണാ​ചാ​ര്യ പു​ര​സ്‌​കാ​രം മൂ​ന്നു​പേ​ർ​ക്കാ​ണ് ല​ഭി​ച്ച​ത്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചെ​ര്‍പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് അ​ജ്മ​ൽ 2023 ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പു​രു​ഷ​ൻ​മാ​രു​ടെ 4×400 റി​ലേ​യി​ൽ സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. മി​ക്‌​സ​ഡ് റി​ലേ​യി​ൽ വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ട്രീ​സ ജോ​ളി 2022 കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ര​ട്ട മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. വ​നി​ത ഡ​ബ്ൾ​സി​ൽ വെ​ങ്ക​ല​വും മി​ക്‌​സ​ഡ് ടീം ​ഇ​ന​ത്തി​ൽ വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​ണ്. ചെ​സ് ലോ​ക​ക​പ്പ് ജേ​താ​വ് ദി​വ്യ ദേ​ശ്മു​ഖ്, ബാ​ഡ്മി​ന്റ​ണ്‍ താ​രം പു​ല്ലേ ഗാ​യ​ത്രി ഗോ​പി​ച​ന്ദ് തു​ട​ങ്ങി​യ​വ​രും അ​ര്‍ജു​ന പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി. മു​ൻ ഫു​ട്ബാ​ൾ താ​രം ഐ. ​അ​രു​മൈ​നാ​യ​കം അ​ർ​ജു​ന ലൈ​ഫ് ടൈം ​പു​ര​സ്‌​കാ​ര​ത്തി​നും അ​ർ​ഹ​നാ​യി.

അ​ത്‌​ല​റ്റി​ക് കോ​ച്ച് പ​ർ​വീ​ർ സി​ങ്, ബോ​ക്‌​സി​ങ് കോ​ച്ച് ഛോട്ടെ ​ലാ​ൽ യാ​ദ​വ്, ഷൂ​ട്ടി​ങ് കോ​ച്ച് നോ​ഹ ന​ന്ദ കു​മാ​ർ ച​വാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് മി​ക​ച്ച പ​രി​ശീ​ല​ക​ർ​ക്കു​ള്ള ദ്രോ​ണാ​ചാ​ര്യ പു​ര​സ്‌​കാ​രം. സ​മ​ഗ്ര സം​ഭാ​വ​ന വി​ഭാ​ഗ​ത്തി​ല്‍ ബോ​ക്‌​സി​ങ് കോ​ച്ച് ധ​ര്‍മേ​ന്ദ്ര സി​ങ് യാ​ദ​വ്, ഗു​സ്തി പ​രി​ശീ​ല​ക​ന്‍ വീ​രേ​ന്ദ്ര​കു​മാ​ര്‍ എ​ന്നി​വ​ര്‍ക്കും ദ്രോ​ണാ​ചാ​ര്യ പു​ര​സ്‌​കാ​രം ല​ഭി​ക്കും.