ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഞായറാഴ്ച എത്തും. രാവിലെ 7.45ന് ബംഗളൂരുവിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 9.30ന് ഹെലികോപ്റ്ററിൽ ആലപ്പുഴയിലെത്തും. അവിടെ സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത ശേഷം 12ന് പത്തനംതിട്ട പ്രമാടം ഹെലിപാഡിലിറങ്ങും.
1.30ന് ആറൻമുള ജലോത്സവം ഉദ്ഘാടനം ചെയ്യും. 3.50ന് വിമാന മാർഗം തിരുവനന്തപുരത്ത് എത്തുന്ന ഉപരാഷ്ട്രപതി അഞ്ച് മണിക്ക് ഓണം ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. രാത്രി ലോക്ഭവനിൽ തങ്ങും.
തിങ്കളാഴ്ച രാവിലെ 10ന് വിമാനമാർഗം ലക്ഷദ്വീപിലെ അഗത്തിയിലെത്തും. 10.30ന് ഫിഷറീസ് മന്ത്രാലയത്തിന്റെ ഔട്റീച്ച് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. 1.15ന് വിമാന മാർഗം നെടുമ്പാശ്ശേരിയിലെത്തും. വൈകിട്ട് നാലിന് കാക്കനാട് ആർ.എസ്.ഇ.ടി ഓഡിറ്റോറിയത്തിൽ നടക്കുന്ന രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്നോളജിയുടെ സിൽവർ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുന്ന ഉപരാഷ്ട്രപതി 5.45ന് വിമാന മാർഗം ഡൽഹിയിലേക്ക് മടങ്ങും. ഉപരാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് ഞായർ, തിങ്കൾ ദിവസങ്ങളിൽ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
