കളിയെഴുത്തുകാരൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പുകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ

കോഴിക്കോട്: പ്രമുഖ കായിക നിരീക്ഷകനും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടുള്ള വസതിയിൽ വെച്ച് രാത്രി 9 മണിയോടെയായിരുന്നു അന്ത്യം.
ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പുകൾ നേരിട്ട് കവർ ചെയ്ത മാധ്യമപ്രവർത്തകരിൽ പ്രധാനിയാണ് അദ്ദേഹം. 1982-ലെ സ്പാനിഷ് ലോകകപ്പ് മുതൽ വിവിധ പതിപ്പുകളിൽ ഫിഫ ലോകകപ്പ് മത്സരങ്ങൾ അദ്ദേഹം നേരിട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
