തൃശൂര്‍ കൈപ്പമംഗലത്ത് ലോറിക്ക് പിന്നില്‍ കാറിടിച്ച് വന്‍ അപകടം; എട്ട് പേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ കൈപ്പമംഗലത്ത് വന്‍ വാഹനാപകടം. തമിഴ്നാട് സ്വദേശികളായ എട്ട് പേർ മരിച്ചു. ദേശീയപാത 66ൽ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ഡിണ്ടിഗലിലെ പിഎസ്എന്‍എസ് എന്‍ജിനീയറിങ് കോളജിലെ ഏഴ് വിദ്യാര്‍ഥികളും ഡ്രൈവറുമാണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം.
കാര്‍ അമിതവേഗതയിലായിരുന്നു എന്നാണ് സൂചന. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഡിണ്ടിഗൽ സ്വദേശികളായ സൂര്യ (20), യുവസഞ്ജിത് (20), ജോഷ്വ (20), മധുര സ്വദേശികളായ പ്രസന്ന (20), സന്തോഷ് (20), സേലം സ്വദേശിയായ വിശ്വം (20) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മറ്റ് രണ്ട് പേരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
എല്ലാ മൃതദേഹങ്ങളും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും അല്പസമയത്തിനകം നടക്കും. അപകടത്തില്‍ കരാര്‍ കമ്പനിയും ഹൈവേ അതോറിറ്റിയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംഭവത്തിന് പിന്നാലെ ദേശീയ പാത അതോറിറ്റിക്കെതിരെ വിമര്‍ശനവുമായി മന്ത്രി ഒ.ജെ. ജനീഷ് രംഗത്തെത്തി. സംസ്ഥാന സര്‍ക്കാറുമായി നാഷണല്‍ ഹൈവേ അതോറിറ്റി സഹകരിക്കുന്നില്ല. യോഗങ്ങള്‍ വിളിച്ചാല്‍ പോലും അധികൃതര്‍ പങ്കെടുക്കുന്നില്ല. കൃത്യമായി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
