എം.ഡി.എം.എയുമായി യുവതിയടക്കം നാല് പേർ പിടിയിൽ

കരുവാരകുണ്ട്: കാറിൽ കടത്താൻ ശ്രമിച്ച 4.96 ഗ്രാം എം.ഡി.എം.എയുമായി സ്ത്രീയടക്കം നാലുപേർ പിടിയിൽ. വെട്ടത്തൂർ കളപ്പാടൻ മുഹമ്മദ് റാഷിദ് (28), പൂന്താനം കോഴിക്കാട്ടിൽ അൽതാഫ് (35), കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിനി ഷർമിന ജാസ്മിൻ (22), അലനല്ലൂർ കർക്കിടാംകുന്ന് പെരുമ്പിൽ ഫാസിൽ (34) എന്നിവരെയാണ് കരുവാരകുണ്ട് എസ്.ഐ കെ.എൻ. മുകുന്ദൻ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ കേരള എസ്റ്റേറ്റ് വില്ലേജ് ഓഫിസിന് മുന്നിൽ പൊലീസ് ഇവരെ തടയുകയായിരുന്നു. കൊളത്തൂർ സി.ഐ സി.കെ. നൗഷാദ്, പാണ്ടിക്കാട് സി.ഐ സി.കെ. നാസർ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി.
