സംസ്ഥാന ജൂനിയർ അത്‍ലറ്റിക്സ് മീറ്റ്; ഇഞ്ചോടിഞ്ച് പാലക്കാടും മലപ്പുറവും

സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്‍ല​റ്റി​ക്സ് അ​ണ്ട​ർ 18 ആ​ൺ ലോ​ങ്ജം​പി​ൽ സ്വ​ർ​ണം നേ​ടി​യ ഡോ​ൺ മാ​ർ​ട്ടി​ൻ (മ​ല​പ്പു​റം)

കൊ​ല്ലം: എ​ഴു​പ​താ​മ​ത് സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്‍ല​റ്റി​ക്സ് മീ​റ്റ് മൂ​ന്ന് ദി​നം പി​ന്നി​ട്ട​പ്പോ​ൾ പോ​രാ​ട്ടം ഇ​ഞ്ചോ​ടി​ഞ്ച്. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ പാ​ല​ക്കാ​ട് ഒ​ന്നാം സ്ഥാ​ന​ത്ത് മു​ന്നേ​റ്റം തു​ട​ര​വെ, വ​ൻ വെ​ല്ലു​വി​ളി​യോ​ടെ തൊ​ട്ടു​പി​ന്നി​ൽ മ​ല​പ്പു​റ​വും കു​തി​ക്കു​ന്ന​താ​ണ് തി​ങ്ക​ളാ​ഴ്ച ക​ണ്ട​ത്. 307 പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ് പാ​ല​ക്കാ​ട​ൻ ക​രു​ത്ത്. 11 സ്വ​ർ​ണ​വും 18 വെ​ള്ളി​യും 14 വെ​ങ്ക​ലും ഇ​തു​വ​രെ നേ​ടി. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ മ​ല​പ്പു​റ​മാ​ക​ട്ടെ ഒ​ട്ടും വി​ട്ടു​കൊ​ടു​ക്കാ​തെ പോ​രാ​ടു​ക​യാ​ണ്. 305 ​പോ​യ​ന്റു​മാ​യി പാ​ല​ക്കാ​ടി​ന് ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യാ​ണ് ഇ​വ​ർ ഉ​യ​ർ​ത്തു​ന്ന​ത്. ഒ​മ്പ​ത് സ്വ​ർ​ണ​വും 17 വെ​ള്ളി​യും 19 വെ​ങ്ക​ല​വു​മാ​ണ് മ​ല​പ്പു​റം നേ​ടി​യ​ത്.

കി​രീ​ട​പ്പോ​രാ​ട്ടം അ​വ​സാ​ന ദി​ന​ത്തി​ൽ കൂ​ടു​ത​ൽ ആ​വേ​ശ​ഭ​രി​ത​മാ​ക്കു​ന്ന മ​ത്സ​ര​മാ​ണ് പാ​ല​ക്കാ​ടും മ​ല​പ്പു​റ​വും കാ​ഴ്ച​വെ​ക്കു​ന്ന​ത്. മൂ​ന്നാം സ്ഥാ​ന​ത്ത് തി​രു​വ​ന​ന്ത​പു​ര​മാ​ണ്. 246 പോ​യ​ന്റാ​ണ് ഇ​തു​വ​രെ നേ​ടി​യ​ത്. 13 സ്വ​ർ​ണ​വും 11 വെ​ള്ളി​യും 13 വെ​ങ്ക​ല​വു​മാ​ണ് ഇ​തു​വ​രെ​യു​ള്ള സ​മ്പാ​ദ്യം.

അ​ഞ്ച് പു​തി​യ ​മീ​റ്റ് റെ​ക്കോ​ഡു​ക​ൾ തി​ങ്ക​ളാ​ഴ്ച പി​റ​ന്നു. അ​ണ്ട​ർ 16 പെ​ൺ​കു​ട്ടി​ക​ളു​ടെ 4×100 മീ​റ്റ​ർ റി​ലെ, അ​ണ്ട​ർ 16 ആ​ൺ​കു​ട്ടി​ക​ളു​ടെ 4×100 മീ​റ്റ​ർ റി​ലെ, അ​ണ്ട​ർ 18 ആ​ൺ​കു​ട്ടി​ക​ളു​ടെ 4×100 മീ​റ്റ​ർ റി​ലെ എ​ന്നി​വ​യി​ലും അ​ണ്ട​ർ 18 ആ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ ഓ​ട്ട​വും 5000 മീ​റ്റ​ർ ന​ട​ത്ത​വും പു​തി​യ റെ​ക്കോ​ഡ് സ​മ​യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി.

പാ​ല​ക്കാ​ടാ​ണ് അ​ണ്ട​ർ 16 പെ​ൺ​കു​ട്ടി​ക​ളി​ൽ പു​തി​യ സ​മ​യം കു​റി​ച്ച​ത്. അ​ണ്ട​ർ 16 ആ​ൺ​കു​ട്ടി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​വും അ​ണ്ട​ർ 18 ആ​ൺ​കു​ട്ടി​ക​ളി​ൽ തൃ​ശൂ​രും റി​ലെ​യി​ൽ ​മീ​റ്റ് റെ​ക്കോ​ഡ് നേ​ടി. അ​ണ്ട​ർ 18 ആ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ പ​ത്ത​നം​തി​ട്ട​ക്കാ​യി ഇ​റ​ങ്ങി​യ ജെ. ​നി​വേ​ദ് കൃ​ഷ്ണ 10.72 സെ​ക്ക​ൻ​ഡി​ന്റെ പു​തി​യ സ​മ​യം കു​റി​ച്ചു. 5000 മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ എ​റ​ണാ​കു​ള​ത്തി​ന്റെ ലാ​ൽ കൃ​ഷ്ണ ഷി​ബു 21 മി​നി​റ്റ് 55.94 സെ​ക്ക​ൻ​ഡ് സ​മ​യ​ത്തി​ന്റെ റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കി.