ഒന്നുമില്ലായ്മയിലേക്ക് എല്ലാമായൊരാൾ

റി​യാ​സ് ആ​ല​ത്തി​യൂ​ർ

കോ​ഴി​ക്കോ​ട്: പ്ര​തി​ഭ​യും ക​ണ്ണീ​രും പ്ര​തീ​ക്ഷ​ക​ളും മാ​റ്റു​ര​ച്ച സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ക​ർ​ട്ട​ൻ വീ​ഴു​മ്പോ​ൾ, കേ​ര​ള​ത്തി​ന്റെ കാ​യി​ക​ഭൂ​പ​ട​ത്തി​ൽ ഒ​രു ചെ​റി​യ ഗ്രാ​മ​ത്തി​ന്റെ പേ​ര് സു​വ​ർ​ണ​ലി​പി​ക​ളി​ൽ എ​ഴു​ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്, ആ​ല​ത്തി​യൂ​ർ. വ​ലി​യ വ​ലി​യ കോ​ർ​പ​റേ​റ്റ് സ്കൂ​ളു​ക​ളും അ​ത്യാ​ധു​നി​ക ട്രാ​ക്കു​ക​ളും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഫ​ണ്ടു​ക​ളു​ള്ള വ​മ്പ​ന്മാ​രും വാ​ഴു​ന്നി​ട​ത്ത്, ര​ണ്ടാം സ്ഥാ​ന​ത്തി​ന്റെ തി​ള​ക്ക​മു​ള്ള ട്രോ​ഫി​യു​മാ​യി ആ ​മ​നു​ഷ്യ​ൻ വേ​ദി​യി​ൽ വി​തു​മ്പി​ക്ക​ര​ഞ്ഞു. ഒ​പ്പം ത​ന്റെ പ്രി​യ​പ്പെ​ട്ട മ​ക്ക​ളും. ആ ​ക​ണ്ണീ​രി​ന് ക​ഷ്ട​പ്പാ​ടി​ന്റെ​യും ഏ​ഴു​വ​ർ​ഷ​ത്തെ ഉ​റ​ക്ക​മൊ​ഴി​ഞ്ഞ രാ​വു​ക​ളു​ടെ​യും പൊ​ള്ളു​ന്ന യാ​ഥാ​ർ​ഥ്യ​മു​ണ്ടാ​യി​രു​ന്നു. അ​താ​ണ് തി​രൂ​ർ ആ​ല​ത്തി​യൂ​ർ കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സി​ലെ റി​യാ​സ് എ​ന്ന പ​രി​ശീ​ല​ക​ൻ!

പ​രി​മി​തി​ക​ളു​ടെ അ​തി​രു​ക​ൾ ഭേ​ദി​ച്ച്… വെ​റും അ​മ്പ​ത് മീ​റ്റ​ർ നീ​ളം പോ​ലു​മി​ല്ലാ​ത്ത, പേ​രി​നു​പോ​ലും ഒ​രു ഗ്രൗ​ണ്ടി​ല്ലാ​ത്ത സ്കൂ​ളി​ൽ നി​ന്നാ​ണ് ആ​ല​ത്തി​യൂ​രി​ന്റെ ഈ ​കാ​യി​ക​ക്കു​തി​പ്പ്. അ​ത്യാ​ധു​നി​ക എ​ക്യു​പ്മെ​ന്റു​ക​ളോ ജിം​നേ​ഷ്യം സം​വി​ധാ​ന​ങ്ങ​ളോ പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​വ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ. ഹൈ​ജം​പ് പ്രാ​ക്ടീ​സ് ചെ​യ്യാ​ൻ സ്വ​ന്ത​മാ​യി ബെ​ഡ് പോ​ലു​മി​ല്ലാ​തെ, സം​സ്ഥാ​ന ചാ​മ്പ്യ​ന്മാ​രാ​യ ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ സ്കൂ​ൾ കാ​രു​ണ്യ​ത്തോ​ടെ ത​ന്ന, പി​ന്നീ​ട് കേ​ടാ​യി​പ്പോ​യ ഒ​രു പ​ഴ​യ ബെ​ഡി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. പോ​ൾ വാ​ൾ​ട്ടി​ൽ വെ​ള്ളി മെ​ഡ​ൽ വെ​ട്ടി​പ്പി​ടി​ക്കാ​ൻ ര​ണ്ടു വ​ർ​ഷം മു​മ്പ് ഒ​രു അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മ്മാ​നി​ച്ച ഒ​രൊ​റ്റ പോ​ളാ​ണ് ഇ​വ​രു​ടെ ആ​കെ സ​മ്പാ​ദ്യം. അ​തി​ൽ പ്രാ​ക്ടീ​സ് ചെ​യ്യാ​ൻ പോ​ലും ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ജി​ല്ല​വി​ട്ട് ചാ​ത്ത​ന്നൂ​ർ സ്കൂ​ളി​ലേ​ക്ക് വ​ണ്ടി ക​യ​റേ​ണ്ടി​വ​രു​ന്ന പാ​വ​ങ്ങ​ൾ. കി​ലോ​മീ​റ്റ​ർ അ​ട​യാ​ള​പ്പെ​ടു​ത്തി​വെ​ച്ച ടാ​ർ റോ​ഡി​ലൂ​ടെ ന​ട​ന്ന് പ​രി​ശീ​ലി​ച്ചാ​ണ് ഈ ​കൊ​ച്ചു​കൂ​ട്ടു​കാ​ർ ന​ട​ത്ത​ത്തി​ൽ ര​ണ്ട് സ്വ​ർ​ണം നേ​ടി നാ​ടി​ന്റെ അ​ഭി​മാ​ന​മാ​യ​ത്.

റി​യാ​സ് ഒ​റ്റ​യാ​ൾ പ​ട്ടാ​ളം

സ​ബ്ജി​ല്ല​യി​ൽ പോ​ലും മേ​ൽ​വി​ലാ​സ​മി​ല്ലാ​തി​രു​ന്ന ഒ​രു സ്കൂ​ളി​ലേ​ക്ക് ഏ​ഴു​വ​ർ​ഷം മു​മ്പ് നാ​ട്ടു​കാ​ര​ൻ റി​യാ​സ് എ​ത്തു​മ്പോ​ഴാ​ണ് ആ​ല​ത്തി​യൂ​രി​ന്റെ ച​രി​ത്രം മാ​റു​ന്ന​ത്. വ​ലി​യ സ്കൂ​ളു​ക​ൾ ഓ​രോ ഇ​ന​ത്തി​നും പ്ര​ത്യേ​ക കോ​ച്ചു​ക​ളെ വെ​ക്കു​മ്പോ​ൾ, ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലു​മെ​ല്ലാം ഒ​രു​പോ​ലെ മെ​ഡ​ലു​ക​ൾ വി​ള​യി​ച്ചെ​ടു​ത്ത ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ൽ റി​യാ​സ് എ​ന്ന ഒ​റ്റ മ​നു​ഷ്യ​ന്റെ ക​ഠി​നാ​ധ്വാ​ന​മാ​യി​രു​ന്നു. ന​ട​ത്തം, ഹാ​മ​ർ ത്രോ, ​പോ​ൾ വാ​ൾ​ട്ട്, ഷോ​ർ​ട്ട് പു​ട്ട്, ജാ​വ​ലി​ൻ, ഹൈ​ജം​പ്, ട്രി​പ്പി​ൾ ജം​പ്, ഡി​സ്ക​സ് ത്രോ ​തു​ട​ങ്ങി മ​ത്സ​രി​ച്ച ഇ​ന​ങ്ങ​ളി​ലെ​ല്ലാം ഇ​വ​ർ മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി. ഒ​പ്പം ഉ​റ​ച്ച പി​ന്തു​ണ​യു​മാ​യി ഷാ​ജി​ർ ആ​ല​ത്തി​യൂ​ർ എ​ന്ന സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നും. മാ​നേ​ജ്‌​മെ​ന്റി​ന്റെ എ​ല്ലാ പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും കു​ട്ടി​ക​ൾ​ക്ക് മ​തി​യാ​യ പോ​ഷ​കാ​ഹാ​രം ഉ​റ​പ്പാ​ക്കാ​ൻ പോ​ലു​മാ​വാ​തെ ബു​ദ്ധി​മു​ട്ടു​മ്പോ​ഴും, റി​യാ​സ് ത​ന്റെ സ്നേ​ഹ​വും ആ​ത്മ​സ​മ​ർ​പ്പ​ണ​വും കൊ​ണ്ട് ആ ​കു​റ​വു​ക​ളെ​ല്ലാം മ​റി​ക​ട​ന്നു.

 

സം​സ്ഥാ​ന സ്കൂ​ൾ കാ‍യി​ക​മേ​ള​യി​ൽ ചാ​മ്പ്യ​ൻ സ്കൂ​ൾ റ​ണ്ണ​റ​പ്പാ​യ തി​രൂ​ർ ആ​ല​ത്തി​യൂ​ർ കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സ് ടീം

ച​രി​ത്ര​ത്തി​ലേ​ക്ക് ഒ​രു പ​ട​യോ​ട്ടം

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഏ​ഴാ​മ​തും, തു​ട​ർ​ന്ന് ര​ണ്ടു​ത​വ​ണ ആ​റാ​മ​തു​മാ​യി​രു​ന്ന ആ​ല​ത്തി​യൂ​ർ സ്കൂ​ൾ ഇ​ത്ത​വ​ണ നേ​ടി​യ​ത് ച​രി​ത്ര​പ​ര​മാ​യ മു​ന്നേ​റ്റ​മാ​ണ്. നാ​ലു വീ​തം സ്വ​ർ​ണ​വും വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വു​മ​ട​ക്കം 10 വ്യ​ക്തി​ഗ​ത മെ​ഡ​ലു​ക​ളു​ൾ​പ്പെ​ടെ ആ​കെ 12 മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി അ​വ​ർ സം​സ്ഥാ​ന ത​ല​ത്തി​ൽ അ​വി​സ്മ​ര​ണീ​യ​മാ​യ ര​ണ്ടാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

വി​യ​ർ​പ്പി​ൽ കു​തി​ർ​ന്ന പാ​ര​മ്പ​ര്യം

നാ​വാ​മു​കു​ന്ദ സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ തൊ​ട്ട് സ്പോ​ർ​ട്സി​നെ പ്രാ​ണ​നാ​യി കൊ​ണ്ടു​ന​ട​ന്ന​വ​നാ​ണ് റി​യാ​സ്. 3000, 1500, 800 മീ​റ്റ​റു​ക​ളി​ൽ സം​സ്ഥാ​ന ത​ലം വ​രെ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും അ​ന്ന് മെ​ഡ​ലു​ക​ൾ അ​വ​നെ തു​ണ​ച്ചി​ല്ല. എ​ന്നാ​ൽ, ത​ന്റെ സ്വ​പ്നം സ്വ​ന്തം വി​ദ്യാ​ർ​ഥി​ക​ളി​ലൂ​ടെ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ അ​വ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന അ​ന്ത​രി​ച്ച അ​ലി​യു​ടെ​യും വീ​ട്ട​മ്മ​യാ​യ ഖ​ദീ​ജ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച്, ജീ​വി​ത​ത്തി​ന്റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ക്കാ​ൻ പാ​ടു​പെ​ട്ട ആ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം ഈ ​വി​ജ​യം പ​ട​ച്ചു​യ​ർ​ത്തി​യ​ത്. ഭാ​ര്യ സോ​ഫി​യ​യും മ​ക്ക​ളാ​യ റ​ഷ്ദ​യും റൈ​സ​യും അ​ട​ങ്ങു​ന്ന കൊ​ച്ചു​കു​ടും​ബ​ത്തി​ന്റെ പ്രാ​ർ​ഥ​ന​യും പി​ന്തു​ണ​യു​മാ​ണ് ഈ ​യാ​ത്ര​യു​ടെ ഇ​ന്ധ​നം. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​നി​ട​യി​ൽ ട്രോ​ഫി​യും നെ​ഞ്ചോ​ടു​ചേ​ർ​ത്ത് ആ ​മ​നു​ഷ്യ​ൻ വേ​ദി​യി​ൽ വി​തു​മ്പി​യ​പ്പോ​ൾ, അ​ത് ഒ​രു കാ​യി​ക പ​രി​ശീ​ല​ക​ന്റെ മാ​ത്രം വി​ജ​യ​മാ​യി​രു​ന്നി​ല്ല. പ​രി​മി​തി​ക​ളോ​ട് പ​ട​വെ​ട്ടി ജ​യി​ച്ച ഒ​രു ജ​ന​ത​യു​ടെ മു​ഴു​വ​ൻ ക​ണ്ണീ​ർ​ത്തു​ള്ളി​യാ​യി​രു​ന്നു.