സെനറ്റർ അബ്‌ദുൽ അൽ സഈദിനൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് എസ്.വി. അഷ്റഫ്

പ​ട​ന്ന: യു.​എ​സ് സെ​ന​റ്റി​ലേ​ക്ക് തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട മി​ഷി​ഗ​നി​ൽ​നി​ന്നു​ള്ള സെ​ന​റ്റ​ർ അ​ബ്‌​ദു​ൽ അ​ൽ സെ​യ്ദി​നൊ​പ്പ​മു​ള്ള നി​മി​ഷ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് പ​ട​ന്ന സ്വ​ദേ​ശി​യും ഹു​ബ്ബ​ള്ളി​യി​ലും മും​ബൈ​യി​ലു​മു​ള്ള ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​യു​മാ​യ എ​സ്.​വി. അ​ഷ്റ​ഫ്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന ‘ഇ​സ്‌​ന’ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് അ​ബ്‌​ദു​ൽ അ​ൽ സെ​യ്ദി​നെ കാ​ണാ​ൻ അ​വ​സ​രം ഒ​രു​ങ്ങി​യ​ത്.

ഡെ​ട്രോ​യി​റ്റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ക്കാ​നും അ​ദ്ദേ​ഹ​ത്തെ പ​രി​ച​യ​പ്പെ​ടാ​നും ക​ഴി​ഞ്ഞ​ത് സെ​ന​റ്റ​ർ അ​ബ്‌​ദു​ൽ അ​ൽ സെ​യ്ദി​ന്റെ ഭാ​ര്യാ പി​താ​വും അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ വൃ​ക്ക​രോ​ഗ വി​ദ​ഗ്ധ​നു​മാ​യ സു​ഹൃ​ത്ത് ബ​ട്ക​ൽ സ്വ​ദേ​ശി ഡോ. ​ത​യ്യി​ബ് ജു​കാ​കു വ​ഴി​യാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ൾ ഡോ. ​സാ​റ ജു​കാ​കു​വും അ​ബ്‌​ദു​ൽ അ​ൽ സെ​യ്ദും പ​ഠ​ന​കാ​ല​ത്താ​ണ് പ​ര​സ്പ​രം ക​ണ്ടു​മു​ട്ടു​ന്ന​തും പി​ന്നീ​ട് വി​വാ​ഹി​ത​രാ​വു​ന്ന​തും.

ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ അ​സ​മ​ത്വ​ത്തെ​ക്കു​റി​ച്ചും വ​ൻ​കി​ട ക​മ്പ​നി​ക​ളു​ടെ ചൂ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടും ന​യ​നി​ല​പാ​ടു​ക​ളു​മു​ള്ള അ​ബ്‌​ദു​ൽ അ​ൽ സെ​യ്ദ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ത​ന്റെ ആ​ഗ്ര​ഹം പ​ങ്കു​വെ​ച്ച കാ​ര്യ​വും അ​ഷ്‌​റ​ഫ് ഓ​ർ​ത്തെ​ടു​ക്കു​ന്നു.

ത​ന്റെ സ്വ​ത്വ​വും ആ​ദ​ർ​ശ​വും മ​റ​ച്ചു​വെ​ക്കാ​തെ​ത​ന്നെ അ​മേ​രി​ക്ക​യി​ലെ പാ​വ​ങ്ങ​ളെ​യും യു​വാ​ക്ക​ളേ​യും അ​ഭി​മു​ഖീ​ക​രി​ച്ച അ​ബ്‌​ദു​ൽ അ​ൽ സെ​യ്ദി​ന്റെ വി​ജ​യം വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ ട്രം​പി​നു​ള്ള തി​രി​ച്ച​ടി കൂ​ടി​യാ​ണെ​ന്ന് അ​ഷ്‌​റ​ഫ് പ​റ​യു​ന്നു.