പ​ന്ത് ചു​ര​ണ്ട​ൽ ടീ​മി​ന്റെ അ​റി​വോ​ടെയെന്ന് ഖ​വാ​ജ; മൂ​ന്ന് താ​ര​ങ്ങ​ളെ മാ​ത്രം ബ​ലി​യാ​ടാ​ക്കി​യെ​ന്ന് മു​ൻ ഓ​സീ​സ് താ​ര​ത്തി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ൽ

മെ​ൽ​ബ​ൺ: ക്രി​ക്ക​റ്റ് ലോ​ക​ത്ത് കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച 2018ലെ ​പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ൽ വ​ൻ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ൻ ആ​സ്ട്രേ​ലി​യ​ൻ താ​രം ഉ​സ്മാ​ൻ ഖ​വാ​ജ. സാ​ൻ​ഡ്പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് പ​ന്തി​ൽ കൃ​ത്രി​മം വ​രു​ത്താ​നു​ള്ള തീ​രു​മാ​നം ഡ്ര​സി​ങ് റൂ​മി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് ‘ദി ​സി​ഡ്നി മോ​ണി​ങ് ഹെ​റാ​ൾ​ഡി​ന്’ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ താ​രം വെ​ളി​പ്പെ​ടു​ത്തി.

സ്റ്റീ​വ് സ്മി​ത്ത്, ഡേ​വി​ഡ് വാ​ർ​ണ​ർ, കാ​മ​റൂ​ൺ ബാ​ൻ​ക്രോ​ഫ്റ്റ് എ​ന്നി​വ​ർ മാ​ത്ര​മാ​ണ് സാ​ൻ​ഡ്പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച​തി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​രു​ന്ന​തെ​ന്ന ക്രി​ക്ക​റ്റ് ആ​സ്ട്രേ​ലി​യ​യു​ടെ വാ​ദ​ത്തെ ഖ​വാ​ജ പൂ​ർ​ണ​മാ​യി ത​ള്ളി. ‘ബാ​റ്റ​ർ​മാ​ർ, ബൗ​ള​ർ​മാ​ർ, സ​പ്പോ​ർ​ട്ട് സ്റ്റാ​ഫ് വ്യ​ത്യാ​സ​മി​ല്ലാ​തെ, ഞ​ങ്ങ​ൾ എ​ല്ലാ​വ​രും അ​തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു. ഒ​രു ടീ​മാ​യി പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് അ​ന്ന് ഡ്ര​സി​ങ് റൂ​മി​ൽ വെ​ച്ച് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, കാ​ര്യ​ങ്ങ​ൾ അ​ങ്ങ​നെ​യ​ല്ല സം​ഭ​വി​ച്ച​ത്. ആ ​മൂ​ന്നു​പേ​ർ മാ​ത്രം ക്രൂ​ശി​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​മാ​യി ഡേ​വി (വാ​ർ​ണ​ർ) നി​ര​ന്ത​രം വേ​ട്ട​യാ​ട​പ്പെ​ടു​ന്ന​ത് ക​ണ്ട​താ​ണ്. ഒ​ന്നും മി​ണ്ടാ​തെ ഇ​തെ​ല്ലാം സ​ഹി​ക്കാ​ൻ വ​ലി​യ മ​ന​ക്ക​രു​ത്ത് വേ​ണം. ക്രി​ക്ക​റ്റി​ന​പ്പു​റം ജീ​വി​ത​മു​ണ്ട്, ആ ​മൂ​ന്നു​പേ​രും നീ​തി അ​ർ​ഹി​ക്കു​ന്നു. എ​ട്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷം ഈ ​സ​ത്യം എ​പ്പോ​ഴെ​ങ്കി​ലും പു​റ​ത്തു​വ​രു​മെ​ന്ന് ഞാ​ൻ ക​രു​തി. എ​ന്നാ​ൽ, ആ​രും പ​റ​യാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ ഞാ​ൻ ഇ​ത് തു​റ​ന്നു​പ​റ​യു​ന്ന​ത്’ -ഖ​വാ​ജ പ​റ​ഞ്ഞു.

എ​ന്നാ​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ വി​വാ​ദ പ​ര​മ്പ​ര ക​ളി​ച്ച ടീ​മി​ലെ ബൗ​ള​ർ​മാ​രാ​യ പാ​റ്റ് ക​മി​ൻ​സ്, മി​ച്ച​ൽ സ്റ്റാ​ർ​ക്, ജോ​ഷ് ഹേ​സ​ൽ​വു​ഡ്, ന​ഥാ​ൻ ലി​യോ​ൺ എ​ന്നി​വ​ർ, പ​ന്ത് ചു​ര​ണ്ട​ൽ സം​ബ​ന്ധി​ച്ച് ത​ങ്ങ​ൾ​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഖ​വാ​ജ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ പു​റ​ത്തു വ​ന്ന​തി​നു​പി​ന്നാ​ലെ മു​ൻ കോ​ച്ച് ഡാ​ര​ൻ ലേ​ഹ്മാ​ൻ ഇ​ത്ത​ര​മൊ​രു അ​വ​കാ​ശ​വാ​ദം നി​ഷേ​ധി​ച്ചു.

സം​ഭ​വ​ത്തി​ൽ സ്മി​ത്തി​നും വാ​ർ​ണ​ർ​ക്കും ഒ​രു വ​ർ​ഷ​വും, ബാ​ൻ​ക്രോ​ഫ്റ്റി​ന് ഒ​മ്പ​ത് മാ​സ​വും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ത​ന്റെ ആ​ത്മ​ക​ഥ​യാ​യ ‘സ​ബ്ർ’ പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് മു​മ്പാ​യി ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ഖ​വാ​ജ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.