കള്ളന് കഞ്ഞിവെച്ച് കേന്ദ്രം; വ്യാജ ചെലാൻ തട്ടിപ്പിന് വഴിയൊരുക്കിയത് കേന്ദ്രത്തിന്‍റെ വാഹന ഡേറ്റ കച്ചവടം

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന ഉ​ട​മ​ക​ളു​ടെ മൊ​ബൈ​ൽ ​ഫോ​ണു​ക​ളി​ലേ​ക്ക്​ വ്യാ​ജ ചെ​ലാ​ൻ സ​ന്ദേ​ശ​മ​യ​ച്ചു​ള്ള ത​ട്ടി​പ്പു​ക​ൾ​ക്ക്​ വ​ഴി​യൊ​രു​ക്കി​യ​ത്​ വാ​ഹ​ന​വി​വ​ര​ങ്ങ​ൾ സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക്​ വി​ൽ​പ​ന​ക്കു​വെ​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം.

2019ലെ ​ബ​ൾ​ക്ക് ഡേ​റ്റാ ഷെ​യ​റി​ങ്​ ന​യം ന​ട​പ്പാ​ക്കി​യ​തി​ലൂ​ടെ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ വാ​ഹ​ൻ-​സാ​ര​ഥി വി​വ​ര​ങ്ങ​ൾ വി​റ്റ ഇ​ന​ത്തി​ൽ 111 കോ​ടി​യാ​ണ്​ സ​ർ​ക്കാ​ർ സ​മാ​ഹ​രി​ച്ച​ത്.

സ്വ​കാ​ര്യ​താ ആ​ശ​ങ്ക​ക​ളെ തു​ട​ർ​ന്ന്​ വി​ൽ​പ​ന നി​ർ​ത്തി​യെ​ങ്കി​ലും ഇ​തി​ന​കം കൈ​മാ​റി​യ വി​വ​ര​ങ്ങ​ൾ ത​ട്ടി​പ്പ്​ സം​ഘ​ങ്ങ​ൾ കൈ​ക്കാ​ലാ​ക്കി​യെ​ന്ന​തി​ന്റെ തെ​ളി​വു​ക​ളാ​ണ്​ പു​റ​ത്തു​വ​രു​ന്ന ത​ട്ടി​പ്പു​വി​വ​ര​ങ്ങ​ൾ അ​ടി​വ​ര​യി​ടു​ന്ന​ത്. ​

വാ​ഹ​ൻ സോ​ഫ്​​റ്റ്​​വെ​യ​റി​ൽ ഉ​ട​മ ന​ൽ​കി​യ മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​റി​​​ൽ​ വാ​ഹ​ന​ത്തി​ന്‍റ ന​മ്പ​റ​ട​ക്ക​മാ​ണ്​ വ്യാ​ജ പി​ഴ സ​ന്ദേ​ശ​മെ​ത്തു​ന്ന​ത്. പൊ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പി​ഴ​​ചു​മ​ത്തി അ​യ​ക്കു​ന്ന സ​​​​ന്ദേ​ശ​ത്തി​ന്‍റെ അ​തേ വാ​ച​ക​ഘ​ട​ന​യി​ലാ​ണ്​ വ്യാ​ജ​സ​ന്ദേ​ശ​വും.

പൊ​ലീ​സി​ന്‍റെ പി​ഴ സ​ന്ദേ​ശ​ത്തി​ൽ ച​ലാ​ൻ​തു​ക അ​ട​ക്കേ​ണ്ട പോ​ർ​ട്ട​ലി​​ന്‍റെ ലി​ങ്കാ​ണെ​ങ്കി​ൽ, വ്യാ​ജ സ​​​ന്ദേ​ശ​ത്തി​ൽ ഒ​പ്പ​മു​ള്ള​ത്​ വ്യാ​ജ​ആ​പ്പി​ന്‍റെ ലി​ങ്കാ​ണ്. ലി​ങ്ക്​ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന​തോ​ടെ ത​ട്ടി​പ്പു​കാ​രു​ടെ വ​ല​യി​ലേ​ക്കാ​ണ്​ ഉ​ട​മ​ക​ളെ​ത്തു​ക. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പാ​ക​​ട്ടെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന​ത​ല്ലാ​തെ ത​ട്ടി​പ്പ്​ ത​ട​യാ​ൻ വ​ഴി​യൊ​ന്നു​മി​ല്ലാ​തെ കൈ​മ​ല​ർ​ത്തു​ന്നു.

വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ രേ​ഖ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ‘വാ​ഹ​ൻ’, ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ൾ​ക്കും അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ​ക്കു​മാ​യു​ള്ള ‘സാ​ര​ഥി’, ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളും പി​ഴ​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന ‘ഇ-​ചെ​ലാ​ൻ’, പു​ക​പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കാ​യു​ള്ള പി.​യു.​സി.​സി എ​ന്നീ പോ​ർ​ട്ട​ലു​ക​ളി​ലെ വി​വ​ര​ങ്ങ​ളാ​ണ്​ കേ​ന്ദ്രം വി​ൽ​പ​ന​ക്കാ​യി തു​റ​ന്നു​​​വെ​ച്ച​ത്.

വ്യ​ക്തി​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ൽ​ക്കു​ന്ന​ത് പൗ​ര​ന്മാ​രു​ടെ സ്വ​കാ​ര്യ​താ അ​വ​കാ​ശ​ത്തെ ലം​ഘി​ക്കു​ന്നു​വെ​ന്ന് ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ 2020 ജൂ​ണി​ൽ ഈ ​ന​യം റ​ദ്ദാ​ക്കി.

എ​ന്നാ​ൽ, 2025ൽ ​ദേ​ശീ​യ ഗ​താ​ഗ​ത ന​യ​ത്തി​ലൂ​ടെ വീ​ണ്ടും വി​വ​ര വി​ൽ​പ​ന പു​ന​രാ​രം​ഭി​ച്ചു. പി​ഴ​ത്ത​ട്ടി​പ്പു​ക​ളെ കു​റി​ച്ച്​ വ്യാ​പ​ക പ​രാ​തി​ക​ളു​യ​ർ​ന്ന​തോ​ടെ ക​ഴി​ഞ്ഞ​മാ​സം ഒ​ന്നു​മു​ത​ൽ അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​നം മ​ര​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഏ​ഴ്​ വ​ർ​ഷ​ക്കാ​ലം സ്വ​ത​ന്ത്ര​മാ​യി കൈ​മാ​റി​യ ഈ ​വാ​ഹ​ന​വി​വ​ര​ങ്ങ​ളാ​ണ്​ ഇ​പ്പോ​ൾ ത​ട്ടി​പ്പി​നു​ളു കെ​ണി​യാ​യി മാ​റു​ന്ന​ത്.

29 രൂ​പ​ക്ക്​ 15 വാ​ഹ​ന​വി​വ​ര​ങ്ങ​ൾ; ആ​പ്പു​ക​ൾ സ​ജീ​വം

തി​രു​വ​ന​ന്ത​പു​രം: വെ​റും 29 രൂ​പ ന​ൽ​കി​യാ​ൽ ആ​ർ​ക്കും 15 വാ​ഹ​ന വി​വ​ര​ങ്ങ​ൾ തി​ര​യാ​നും അ​റി​യാ​നും അ​നു​മ​തി ന​ൽ​കു​ന്ന ആ​പ്പു​ക​ൾ ഇ​പ്പോ​ഴും പ്ലേ ​സ്​​റ്റോ​റു​ക​ളി​ൽ സ​ജീ​വ​മാ​ണ്. അ​താ​യ​ത്​ ഒ​രു തെ​ര​​ച്ചി​ലി​ന്​ 1.93 രൂ​പ മാ​ത്രം.

വാ​ഹ​ന​ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ മാ​ത്രം ന​ൽ​കി​യാ​ൽ ഉ​ട​മ​യു​ടെ പൂ​ർ​ണ നാ​മം, പി​താ​വി​ന്റെ പേ​ര്, നി​ല​വി​ലെ​യും സ്ഥി​ര​വു​മാ​യ വി​ലാ​സ​ങ്ങ​ൾ, ഇ​ൻ​ഷു​റ​ൻ​സ് വി​വ​ര​ങ്ങ​ൾ, ഫി​നാ​ൻ​സി​യ​ർ, ഷാ​സി-​എ​ൻ​ജി​ൻ ന​മ്പ​റു​ക​ൾ, പി.​യു.​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വ​ര​ങ്ങ​ൾ എ​ന്നി​വ കി​ട്ടും.

പ​രി​വാ​ഹ​ൻ പോ​ർ​ട്ട​ലി​ൽ വാ​ഹ​ന ഉ​ട​​ക്ക്​ പോ​ലും സ്വ​ന്തം വി​വ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്താ​ൻ ഒ.​ടി.​പി വ​ഴി അ​ക്കൗ​ണ്ട്​ സ്ഥി​രീ​ക​രി​ക്ക​ല​ട​ക്കം അ​തി​സു​ര​ക്ഷ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ള്ള​​​പ്പോ​ഴാ​ണി​ത്.

10 ല​ക്ഷ​ത്തി​ല​ധി​കം ഡൗ​ൺ​ലോ​ഡു​ക​ളാ​ണ്​ ഇ​ത്ത​രം ആ​പ്പു​ക​ൾ​ക്കു​ള്ള​തെ​ന്ന​ത് ത​ട്ടി​പ്പി​ന്‍റെ വൈ​പു​ല്യം അ​ടി​വ​ര​യി​ടു​ന്നു. ഇ​തി​നു​പു​റ​മെ, അ​ഞ്ച്​ രൂ​പ ന​ൽ​കി​യാ​ൽ ത​ത്​​സ​മ​യം വാ​ഹ​ന വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന ടെ​ല​ഗ്രാം ബോ​ട്ടു​ക​ളും സ​ജീ​വ​മാ​ണ്.

ലൈ​സ​ൻ​സു​ള്ള ഏ​ജ​ൻ​സി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ ഔ​ദ്യോ​ഗി​ക ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ ടെ​ലി​ഗ്രാം ബ്രോ​ക്ക​ർ​മാ​ർ ശേ​ഖ​രി​ച്ച​തെ​ന്നാ​ണ്​ വി​വ​രം.

അ​നു​വ​ദി​ച്ച​ത്​ 25,314 സ്വ​കാ​ര്യ ലോ​ഗി​നു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്റെ കേ​ന്ദ്ര ഡേ​റ്റാ​ബേ​സാ​യ നാ​ഷ​ന​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് റി​പ്പോ​സി​റ്റ​റി​യി​ൽ നി​ന്നാ​ണ്​ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്.

25,314 സ്വ​കാ​ര്യ ലോ​ഗി​ൻ അ​നു​മ​തി​ക​ളാ​ണ്​ (ക്രെ​ഡ​ൻ​ഷ്യ​ലു​ക​ൾ) ന​ൽ​കി​യ​ത്. 2024 ജ​നു​വ​രി മു​ത​ൽ 2026 സെ​പ്റ്റം​ബ​ർ വ​രെ 33 മാ​സ​ത്തി​നി​ട​യി​ൽ സ്വ​കാ​ര്യ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി 1,70,79,998 ( 1.70 കോ​ടി) വാ​ഹ​ന വി​വ​ര അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ​ത്.

ഇ​ത​നു​സ​രി​ച്ച്, പ്ര​തി​ദി​നം വാ​ഹ​ന​വി​വ​ര​ങ്ങ​ൾ​ക്കാ​യു​ള്ള 17,000 അ​ന്വേ​ഷ​ണ​ങ്ങ​ൾ​ ന​ട​ന്നു. 2024 ജ​നു​വ​രി മു​ത​ൽ 2025 ജൂ​ലൈ വ​രെ പ്ര​തി​മാ​സം 5.9 ല​ക്ഷം മു​ത​ൽ 9.4 ല​ക്ഷം വ​രെ (ശ​രാ​ശ​രി 6,95,366)യാ​യി​രു​ന്നു വി​വ​രം തേ​ട​ൽ.