കഴിവുകൾ തിരിച്ചറിയാം, വരുമാനമുണ്ടാക്കാം; കാമ്പസുകളിൽ വിദ്യാർഥിനികളുടെ സ്വപ്നങ്ങൾക്ക് ചിറകേകാൻ കുടുംബശ്രീ

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ സ​ര്‍ഗാ​ത്മ​ക​ത​ക്കും ക​ഴി​വു​ക​ള്‍ക്കും പു​തി​യ ദി​ശാ​ബോ​ധം ന​ല്‍കാ​ൻ കു​ടും​ബ​ശ്രീ കോ​ള​ജു​ക​ളി​ലേ​ക്ക്. വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ സ​മ​ഗ്ര വി​കാ​സ​വും ശാ​ക്തീ​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ടാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​നം കോ​ള​ജു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം, നൈ​പു​ണി വി​ക​സ​നം, തൊ​ഴി​ൽ പ​രി​ശീ​ല​നം, സം​രം​ഭ​ക​ത്വം തു​ട​ങ്ങി സ​ർ​വ​ത​ല​സ്പ​ർ​ശി​യാ​യ പ​ദ്ധ​തി​യാ​യാ​ണ് ‘കു​ടും​ബ​ശ്രീ @ കാ​മ്പ​സ്’ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്.

ആ​ർ​ട്സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജു​ക​ള്‍, പ്രൊ​ഫ​ഷ​ന​ല്‍ കോ​ള​ജു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​ണ് അ​വ​സ​രം. ഇ​തി​നാ​യി കോ​ള​ജു​ക​ളി​ല്‍ വി​ദ്യാ​ർ​ഥി​നി​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി പ്ര​ത്യേ​ക കു​ടും​ബ​ശ്രീ ഗ്രൂ​പ്പു​ക​ള്‍ രൂ​പ​വ​ത്​​ക​രി​ക്കും.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കാ​ല​ത്തു​ത​ന്നെ ഭാ​വി ല​ക്ഷ്യ​മി​ട്ട് സാ​മ്പ​ത്തി​ക സ്വാ​ശ്ര​യ​ത്വം നേ​ടാ​ന്‍ വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന പ​ദ്ധ​തി​ക്ക് ന​വം​ബ​ര്‍ 19 മു​ത​ല്‍ സം​സ്ഥാ​ന​ത്ത് തു​ട​ക്ക​മാ​കും. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റി​ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ത​ദ്ദേ​ശ മ​ന്ത്രി കെ.​എം. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​ഷ്ട​മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ല്‍ നൈ​പു​ണ്യം നേ​ടാം

തി​രു​വ​ന​ന്ത​പു​രം: ആ​ശ​യ രൂ​പ​വ​ത്​​ക​ര​ണം, പ്രോ​ജ​ക്ടു​ക​ൾ ത​യാ​റാ​ക്ക​ൽ, ധ​ന​സ​ഹാ​യം, വി​പ​ണ​ന പി​ന്തു​ണ തു​ട​ങ്ങി എ​ല്ലാ ത​ല​ത്തി​ലും കു​ടും​ബ​ശ്രീ പി​ന്തു​ണ ന​ൽ​കും. രാ​ജ്യ​ത്തെ പ്ര​ശ​സ്ത അ​ക്കാ​ദ​മി​ക്-​പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ൾ എ​ന്നി​വ​രു​ടെ പ​രി​ശീ​ല​ന​വും മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും ല​ഭ്യ​മാ​ക്കും.

ക്രി​യേ​റ്റി​വ് ഫീ​ല്‍ഡ്, ഉ​ല്‍പാ​ദ​ന-​സേ​വ​ന മേ​ഖ​ല​ക​ള്‍, ഐ.​ടി ആ​ന്‍ഡ് ടെ​ക്നോ​ള​ജി, മ​റ്റു പ്ര​സ​ക്ത മേ​ഖ​ല​ക​ൾ എ​ന്നി​വ​യി​ലാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​നും പു​തി​യ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നും അ​വ​സ​ര​മൊ​രു​ങ്ങു​ക.

കു​ടും​ബ​ശ്രീ @ കാ​മ്പ​സ് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യി ചേ​ര്‍​ത്ത് രൂ​പീ​ക​രി​ക്കു​ന്ന ഗ്രൂ​പ്പി​ന് ആ​ക​ര്‍​ഷ​ക​മാ​യ പേ​രും ലോ​ഗോ​യും ക്ഷ​ണി​ച്ചിരുന്നു. സം​സ്ഥാ​ന​ത്തെ എ​ല്ലാ കോ​ള​ജു​ക​ളി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കായാണ് മ​ത്സ​രം സംഘടിപ്പിച്ചത്. മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​നവും വാഗ്ദാനം ചെയ്തിരുന്നു.