ജോപോൾ അഞ്ചേരിയും ബെന്റ്‌ല ഡിക്കോത്തും എഐഎഫ്എഫ് ജനറൽ ബോഡിയിൽ; ഷറഫലി തോറ്റു

ജോപോൾ അ​ഞ്ചേ​രി, ബെ​ന്റ്‌​ല ഡി​ക്കോ​ത്ത്

ന്യൂ​ഡ​ൽ​ഹി: അ​ഖി​ലേ​ന്ത്യാ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി​യി​ലേ​ക്കു​ള്ള ‘സ്പോ​ർ​ട്സ് പേ​ഴ്സ​ൺ​സ് ഓ​ഫ് ഔ​ട്ട്സ്റ്റാ​ൻ​ഡി​ങ് മെ​റി​റ്റ്’ പ്ര​തി​നി​ധി​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും മ​ല​യാ​ളി​ക​ളു​മാ​യ ജോ​പോ​ൾ അ​ഞ്ചേ​രി​ക്കും ബെ​ന്റ്‌​ല ഡി​ക്കോ​ത്തി​നും ജ​യം.

ഒ​യ്നം ബെം​ബം ദേ​വി, ബ്രൂ​ണോ കു​ട്ടീ​ഞ്ഞോ എ​ന്നി​വ​രും വി​ജ​യി​ച്ചു. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ലൂ​ടെ വ​നി​ത വി​ഭാ​ഗ​ത്തി​ൽ ബെം​ബം ദേ​വി​യും ഡി​ക്കോ​ത്തും ജ​യി​ച്ച​പ്പോ​ൾ പു​രു​ഷ വി​ഭാ​ഗ​ത്തി​ലാ​ണ് അ​ഞ്ചേ​രി​യും കു​ട്ടീ​ഞ്ഞോ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ രാ​ജീ​വ് ശ​ർ​മ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 40 മു​ൻ ഇ​ന്ത്യ​ൻ രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ളി​ൽ 33 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ആ​കെ ഒ​മ്പ​തു​പേ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

വ​നി​ത വി​ഭാ​ഗ​ത്തി​ൽ ബെം​ബം ദേ​വി, ഡി​ക്കോ​ത്ത് എ​ന്നി​വ​ർ​ക്ക് പു​റ​മെ ശു​ക്ല ദ​ത്ത, ക​ൽ​പ്പ​ന ദാ​സ്, ശ്ര​ദ്ധാ​ഞ്ജ​ലി സാ​മ​ന്ത​റാ​യ് എ​ന്നി​വ​രും പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ അ​ഞ്ചേ​രി, കു​ട്ടീ​ഞ്ഞോ എ​ന്നി​വ​ർ​ക്കൊ​പ്പം മ​ല​യാ​ളി​യാ​യ യു. ​ഷ​റ​ഫ​ലി, മു​ഷ്താ​ഖ് അ​ലി എ​ന്നി​വ​രു​മാ​ണ് മ​ത്സ​രി​ച്ച​ത്.