ഫി​ഫ​ക്കു​നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണം; നി​ര​വ​ധി ര​ഹ​സ്യ​രേ​ഖ​ക​ൾ ചോ​ർ​ത്തി

സൂ​റി​ച്ച്: ലോ​ക ഫു​ട്ബോ​ൾ ഭ​ര​ണ​സ​മി​തി​യാ​യ ഫി​ഫ വ​ൻ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​താ​യി ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. ഹാ​ക്ക​ർ​മാ​ർ സം​ഘ​ട​ന​യു​ടെ സി​സ്റ്റ​ത്തി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ന്നു​ക​യ​റു​ക​യും പ​രി​മി​ത​മാ​യ തോ​തി​ലു​ള്ള വ്യ​ക്തി​ഗ​ത, ബി​സി​ന​സ് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ക​യും ചെ​യ്ത​താ​യി ഫി​ഫ വ്യ​ക്ത​മാ​ക്കി.

സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളി​ലെ പി​ഴ​വ് വ​ഴി​യ​ല്ല, മ​റി​ച്ച് ഫി​ഫ ജീ​വ​ന​ക്കാ​രാ​യി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ഉ​ദ്യോ​ഗ​സ്ഥ​രെ ക​ബ​ളി​പ്പി​ച്ചാ​ണ് ഹാ​ക്ക​ർ​മാ​ർ വി​വ​ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ​ത്. ഹാ​ൻ​ഡ്സം ബോ​യ് ഹാ​ക്കി​ങ് ക്ല​ബ് എ​ന്ന ഹാ​ക്കി​ങ് ഗ്രൂ​പ് ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

ഫി​ഫ​യു​ടെ മൈ​ക്രോ​സോ​ഫ്റ്റ് സം​വി​ധാ​ന​ങ്ങ​ളി​ൽ​നി​ന്ന് 12 ജി.​ബി​യി​ല​ധി​കം ര​ഹ​സ്യ​രേ​ഖ​ക​ൾ ത​ങ്ങ​ൾ ചോ​ർ​ത്തി​യ​താ​യി ഹാ​ക്ക​ർ​മാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഇ​തി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ, എ​മി​ഗ്രേ​ഷ​ൻ വി​വ​ര​ങ്ങ​ൾ, സാ​മ്പ​ത്തി​ക-​നി​യ​മ രേ​ഖ​ക​ൾ, ഭ​ര​ണ​സ​മി​തി​യു​ടെ ആ​ഭ്യ​ന്ത​ര ഫ​യ​ലു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​യാ​ണ് ഹാ​ക്ക​ർ​മാ​രു​ടെ വാ​ദം. ഇ​വ​യു​ടെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ ഇ​വ​ർ എ​ക്സി​ലൂ​ടെ പു​റ​ത്തു​വി​ടു​ക​യും ഡാ​ർ​ക്ക് വെ​ബ് ഫോ​റ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ചോ​ർ​ത്ത​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഫി​ഫ​യു​ടെ ആ​കെ ഡേ​റ്റ​യു​ടെ 0.1 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണെ​ന്ന് സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ലോ​ക​ക​പ്പി​ന്റെ വാ​ണി​ജ്യ അ​വ​കാ​ശ​ങ്ങ​ൾ സ്വ​കാ​ര്യ നി​ക്ഷേ​പ​ക​ർ​ക്ക് വി​ൽ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തും പി​ന്നീ​ട് ഉ​പേ​ക്ഷി​ച്ച​തു​മാ​യ വി​വാ​ദ ‘ഫി​ഫ ഫോ​ർ​വേ​ഡ് എ​ന്റ​ർ​പ്രൈ​സ്’ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളൊ​ന്നും ചോ​ർ​ന്നി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ്പാ​നി​ഷ് ലാ ​ലി​ഗ​യു​ടെ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ​നി​ന്ന് ആ​രാ​ധ​ക​രു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത് ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ് ഫി​ഫ​ക്കെ​തി​രെ​യും സ​മാ​ന​മാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.