കിഴുപറമ്പ് GVHSS ൽ പിയർ എഡുക്കേറ്റേഴ്സ് യൂനിഫോം കൈമാറി.

കിഴുപറമ്പ് GVHSS ൽ രൂപീകരിച്ച പിയർ എഡുക്കേറ്റേഴ്സ് ഗ്രൂപ്പിനുള്ള യൂനിഫോം കൈമാറി.
കൗമാരക്കാരായ കുട്ടികളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങൾ കരണ്ടത്തുന്നതിന് വേണ്ടിയായാണ് കുട്ടികളിൽ നിന്നും പിയർ എഡുക്കേറ്റേഴ്സിനെ തിരഞ്ഞെടുക്കുന്നത്. ഗ്രൂപ്പിനുള്ള യൂനിഫോം PTA പ്രസിഡണ്ട് ഇ.സി. ജുമൈലത്ത് കൈമാറി. ഹെഡ് മാസ്റ്റർ ടി.സുരേഷ്, PTA വൈസ് പ്രസിഡണ്ട് എം.കെ. അഫ്സൽ ബാബു, കോർഡിനേറ്റർ എം. സൈറാബാനു, വി .ഷഹീദ് മാസ്റ്റർ, ഹെൽത്ത് കൗൺസിലർ നിമിഷ . കെ.എം ,JPHN മാരായ ഷക്കീല എൻ.ബി, നഷ് വ കെ.ടി, ഹെൽത്ത് ഇൻസ്പെക്ടർ രമ്യ സി എന്നിവർ സംബന്ധിച്ചു.
കിഴുപറമ്പ് PHC,
ഓമാനൂർ PHC എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പിയർ കോർഡിനേറ്റേഴ്സിനാവശ്യമായ പ്രത്യേക യൂനിഫോം കൈമാറിയത്. ആരോഗ്യ വകുപ്പിന് കീഴിൽ രണ്ട് ദിവസം നീണ്ട് നിന്ന പരിശീലനത്തിലൂടെയാണ് 40 അംഗ പിയർ എഡുക്കേറ്റേഴ്സ് ടീമിന് രൂപം കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *