കീരൻതൊടിക കുടുംബ സംഗമം 2023: പ്രൊഫഷണൽ മീറ്റ് സംഘടിപ്പിച്ചു

ചേന്ദമംഗല്ലൂർ: 2023 ഡിസംബർ 24 ന് ചേന്ദമംഗല്ലൂരിൽ നടക്കുന്ന, എട്ടാമത് കീരൻതൊടിക കുടുംബ സംഗമത്തിന്റെ മുന്നോടിയായി , കീരൻ തൊടിക യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന കുടുംബാംഗങ്ങൾ ഒത്തുചേർന്നു. മീറ്റ് കാലിക്കറ്റ് യൂനാനി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റെർ എം.ഡി. ഡോ. കെ.ടി. അജ്മൽ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് കൺവീനർ ഡോ: റാഷിദ് . ടി. പി. അദ്ധ്യക്ഷത വഹിച്ചു. അരീക്കോട് ഓറിയന്റെൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ.ടി. മുനീബ് റഹ്മാൻ , കെ.ടി. ബീരാൻ ഹാജി, കെ.ടി.ഹാഷിം , കെ.ടി. അശ്റഫലി , കെ.ടി. അബ്ദു നാസർ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. യൂത്ത് വിംഗ് ജോയന്റ് കൺവീനർ കെ.ടി. നിഷാദ് സ്വാഗതവും അയിഷ അമൽ ടി.കെ. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *