അന്താരാഷ്ട്ര അറബിക് ദിനം ആചരിച്ചു.

International Arabic Day was observed.

 

അരീക്കോട്: ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂൾ അന്താരാഷ്ട്ര അറബിക് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. അരീക്കോട് സബ്ജില്ല ഐ.ടി കോ.ഓർഡിനേറ്ററും ചെങ്ങര എ.എം എൽ.പി സ്കൂൾ അറബിക് അധ്യാപകനുമായ മുംതാജ് മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കയ്യെഴുത്ത് മാഗസിൻ അൽ അസ്ഹാർ ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രധാനാധ്യാപകൻ ഇ മുഹമ്മദ് മാസ്‌റ്റർ അധ്യക്ഷത വഹിച്ചു. സയാൻ, നിദ, ഫൈഹ എന്നീ വിദ്യാർത്ഥികൾ ഗാനം ആലപിച്ചു. അറബിക് അധ്യാപകരായ റസീന ടീച്ചർ, ജസീല ടീച്ചർ, എസ് ആർ ജി കൺവീനർ റഊഫ് റഹ്മാൻ, സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ എന്നിവർ സംസാരിച്ചു.

 

International Arabic Day was observed.

Leave a Reply

Your email address will not be published. Required fields are marked *