കോഴിക്കോട് മിന്ന​ലേറ്റ് യുവാവ് മരിച്ചു

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ യുവാവ് മിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീർ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു​പേർക്കും മിന്നലേറ്റുവെങ്കിലും സാരമായ പരിക്കില്ല. ഇന്ന് ഉച്ചക്കാണ് സംഭവം.

സ്ഥലക്ക​ച്ചവടവുമായി ബന്ധപ്പെട്ട് ​​കൊടുവള്ളി കിഴക്കോത്ത് എത്തിയതായിരുന്നു മൂവരും. ഇടിമിന്നലേറ്റ് വീണ നസീർ പിന്നീട് എഴുന്നേറ്റ്, ​കൈവേദനിക്കുവെന്ന് പറഞ്ഞിരുന്നു. ഉടൻ കൊടുവള്ളിയി​ലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. സ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ​കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ശരീരത്തിൽ മിന്നലേറ്റതിന്റെ പൊള്ളലോ അടയാളമോ ഒന്നും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ ആഴ്ചയും പ്രദേശത്ത് സ്ത്രീ മിന്നലേറ്റ് മരിച്ചിരുന്നു. കിഴക്കോത്ത് കാരമ്പാറമ്മല്‍ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് മിന്നലേറ്റ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു. സമീപപ്രദേശമായ ആവിലോറയിലും സ്ത്രീക്ക് ഇടിമിന്നലേറ്റിരുന്നു. ആവിലോറ ചെവിടംപാറക്കല്‍ ജമീല(58)ക്കാണ് മിന്നലേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *