‘ജാതി – മത വ്യത്യസമില്ലാതെ സ്ത്രീകള്‍ മുന്നോട്ട് വരുന്ന കാലം; മുഖ്യമന്ത്രി പറഞ്ഞ നിലപാട് ശരി’; കാന്തപുരത്തിന്റെ പ്രസ്താവന തള്ളി പാളയം ഇമാം

"An era where women are stepping forward regardless of caste or religion; the Chief Minister's stance is correct"—Palayam Imam dismisses Kanthapuram's statement.

തിരുവനന്തപുരം: കാന്തപുരത്തിന്റെ വിവാദ പ്രസ്താവന തള്ളി പാളയം ഇമാം വി. പി. സുഹൈബ് മൗലവി. ജാതി മത വ്യത്യസമില്ലാതെ സ്ത്രീകള്‍ മുന്നോട്ട് വരുന്ന കാലമെന്നാണ് പ്രതികരണം. മുഖ്യമന്ത്രിയുടെ നിലപാട് ശരിയെന്നും വി. പി. സുഹൈബ് മൗലവി സ്വകാര്യ ചാനലിനോട് പറഞ്ഞു.

നമ്മള്‍ മനസിലാക്കുന്നതനുസരിച്ച് ഇസ്ലാമിക ചരിത്രത്തില്‍ ഒരുപാട് സാധ്യതകള്‍ മുസ്ലീം സ്ത്രീക്ക് ഉണ്ട്. സമൂഹത്തില്‍ അവരുടെ സാന്നിധ്യമുണ്ടെന്ന് തെളിയിക്കുന്ന ഒരുപാട് ഇസ്ലാമിക ചരിത്രത്തിലുണ്ട്. അങ്ങനെയൊരു ചരിത്രം മുന്നിലുള്ളപ്പോള്‍ ഒരു മതത്തിന്റെ പേര് പറഞ്ഞുകൊണ്ട്, ഒരു ഗ്രന്ഥത്തിന്റെ പേര് പറഞ്ഞുകൊണ്ട് സാഹൂഹിക ഇടം സമൂഹത്തില്‍ ആര്‍ക്കെങ്കിലും നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല – അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഈ കാര്യത്തില്‍ പറഞ്ഞത്പൂര്‍ണമായും ശരിയാണ് എന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമികമായ ശെരിയായ വ്യാഖ്യാനം ആണ് മുഖ്യമന്ത്രി നടത്തിയത്. മുഖ്യമന്ത്രി പറഞ്ഞ ഓരോ കാര്യങ്ങളും ശരി. ഒരു ഗ്രന്തത്തിന് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഉണ്ട് – അദ്ദേഹം പറഞ്ഞു.

അതേസമയം, കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് ലീഗ് എഎല്‍എ പി കെ നവാസ് പറഞ്ഞു. ഉപദേശം സമുദായത്തോടെന്നും എംഎല്‍എ പറഞ്ഞു. കാന്തപുരം സ്ത്രീ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയെന്നും പി.കെ നവാസ് പ്രതികരിച്ചു. കാന്തപുരം പറഞ്ഞത് അനുയായികളോടാണ്. മത നേതാവ് സംസാരിക്കുമ്പോള്‍ ആരോട് സംസാരിക്കുന്നു എന്നത് പ്രധാനമാണ്. നബിദിനത്തില്‍ കണ്ട ചില അനീഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം പറഞ്ഞത് സമുദായത്തോട് ആണ്. അദ്ദേഹത്തിന്റെ സര്‍ക്കുലര്‍ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. അദ്ദേഹത്തിന്റെ ജീവിതത്തെ ഒരു വരി കൊണ്ട് റദ്ധ് ചെയ്യരുത്. കാന്തപുരം ഒരുപാട് സ്ത്രീ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് -അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *