ബലിദാനി സത്യപ്രതിജ്ഞ: ഹരജി മാറ്റി
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ 20 കൗൺസിലർമാർ ബലിദാനികളുടെയും വിവിധ ദൈവങ്ങളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചോദ്യം ചെയ്യുന്ന ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കേരള മുനിസിപ്പാലിറ്റി ആക്ടിലെ മൂന്നാം അനുച്ഛേദ പ്രകാരം ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ആണ് വേണ്ടത്.
ഇതിന് വിരുദ്ധമായ സത്യപ്രതിജ്ഞ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി കോർപറേഷനിലെ സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് അഡ്വ. എസ്.പി. ദീപകാണ് ഹരജി നൽകിയത്.
