കേരളത്തിൽ ബി.ജെ.പി ഇത്തവണ എട്ട് സീറ്റ് നേടും: ഇ. ശ്രീധരൻ
മലപ്പുറം: കേരളത്തിൽ ബി.ജെ.പി ഇത്തവണ എട്ട് സീറ്റ് നേടുമെന്ന് ഇ. ശ്രീധരൻ. മോദി ഗ്യാരണ്ടിയെന്ന് പറഞ്ഞാൽ അത് ഗ്യാരണ്ടിയാണ്. കേരളത്തിൽ എല്ലാം ചെയ്യുന്നത് തങ്ങളാണെന്ന് പറഞ്ഞ് ചിലർ നടക്കുന്നുണ്ട്. കേരളത്തിലെ വികസനപ്രവർത്തനങ്ങൾക്ക് പിന്നിൽ ആരാണെന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാം. കേരളത്തിലെ ജനങ്ങൾ വിദ്യാഭ്യാസമുള്ളവാണെന്നും അദ്ദേഹം പറഞ്ഞു.E. Sreedharan
മോദിയുടെ മുസ്‌ലിം വിരുദ്ധ വിദ്വേഷപ്രസ്താവന തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവില്ല. പ്രധാനമന്ത്രി പറഞ്ഞത് മുൻ പ്രധാനമന്ത്രിയുടെ വാക്കുകൾ ആവർത്തിക്കുകയാണ് ചെയ്തത്. അതിനെ ആളുകൾ വളച്ചൊടിക്കുകയാണ് ചെയ്തത്. സി.എ.എ ഒരു വിഭാഗത്തിന് എതിരല്ല. ഇന്ത്യയിലുള്ള ഒരാൾക്കും സി.എ.എ ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെന്നും ശ്രീധരൻ പറഞ്ഞു.