സിവിൽ സർവ്വീസ് പരിശീലന പദ്ധതിക്ക് തുടക്കമായി.

എടവണ്ണ: സിവിൽ സർവ്വീസ് മേഖലയിലേക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായി എടവണ്ണ ഇസ് ലാഹിയ ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ സിവിൽ സർവ്വീസ് പരിശീലന പദ്ധതിക്ക് തുടക്കമായി. (Civil service training program started at Edavanna Oriental School.)

എടവണ്ണ പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി നൽകുന്ന പരിശീലന പദ്ധതിയായ സ്ക്കോളേഴ്സ് എഡ്യു പ്രോ തിരൂർ സബ് കലക്ടർ സച്ചിൻ കുമാർ യാദവ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. ചെറുപ്പം മുതൽ അതിയായ ആഗ്രഹവും പ്രയത്നവും കൂടെ രക്ഷിതാക്കളുടെ പിന്തുണയും ഉണ്ടെങ്കിൽ സിവിൽ സർവ്വീസ് മോഹം സഫലമാക്കാവുന്നതേയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. തെക്കൻ കേരളത്തിൽ ഐ എ എസ് കാർ ഉണ്ടാവുന്നത് ആശാവഹമാണെങ്കിലും മലബാർ മേഖലയിൽ പ്രാതിനിധ്യം വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത നാം തിരിച്ചറിയേണ്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സി ടി ജമാൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി.

സ്ക്കൂൾ മാനേജർ പറമ്പൻ ചെറിയാപ്പു ഹാജി, പ്രധാനധ്യാപകൻ കെ സുരേഷ്, മാനേജ്മെൻ്റ് കമ്മറ്റി സെക്രട്ടറി എൻ സി ജബ്ബാർ, സ്റ്റാഫ് സെക്രട്ടറി ശരീഫ് തുറക്കൽ, പിടിഎ വൈസ് പ്രസിഡണ്ട് ചെമ്മല മെഹബൂബ്, എം പി ടി എ പ്രസിഡണ്ട് പി റൗ സീന, ഡപ്യൂട്ടി എച്ച് എം വി പി സാഫിയ ബീഗം , കല്ലിങ്ങൽ റഷീദ്, എപി അബ്ദുൽ അസീസ്, വിനോദ് വേണുഗോപാൽ, സി എച്ച് റമീഫ്, സി അനീസ് എന്നിവർ പ്രസംഗിച്ചു.

 

Also Read : ആര്യക്ക് GVHSS കിഴുപറമ്പിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

 

പ്രത്യേക പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 300 പേരിൽ നിന്ന് തെരഞ്ഞെടുത്ത വിവിധ സ്ക്കൂളുകളിലെ 65 ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് നൽകുന്നത്.
പദ്ധതിയുടെ ഭാഗമായി ടൈലറിംഗ്, പ്ലബിംഗ്, വയറിംഗ് തുടങ്ങിയ തൊഴിൽ പരിശീലനവും നൽകും.
സ്ക്കൂൾ സ്ക്കൗട്ട് ആൻറ് ഗൈഡ്സ്, ജെ ആർ സി കാഡറ്റ്സ് ഗാഡ് ഓഫ് ഓണർ നൽകി കലക്ടറെ സ്വീകരിച്ചു.
വിദ്യാർത്ഥികളുമായി ഏറെ നേരം സംവദിച്ചു. കൊച്ചു കൊച്ചു ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും സദസ്സിന കയ്യിലെടുക്കാനും യുവ കലക്ടർ മറന്നില്ല . കുട്ടി കൾക്ക് നവ്യാനുഭവം പകർന്ന പരിപാടിയിൽ രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *