കോമൺവെൽത്ത് ഗെയിംസിന് കൊടിയേറി

ഗ്ലാ​സ്ഗോ: കോ​മ​ൺ​വെ​ൽ​ത്ത് രാ​ജ്യ​ങ്ങ​ളു​ടെ ‘ഒ​ളി​മ്പി​ക്സാ’​യ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന് സ്കോ​ട്ട്‌​ല​ൻ​ഡി​ലെ ഗ്ലാ​സ്ഗോ​യി​ൽ തു​ട​ക്ക​മാ​യി. ഗ്ലാ​സ് ഗോ​യി​ലെ പ്ര​ശ​സ്ത​മാ​യ ഹൈ​ഡ്രോ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ പ്രൗ​ഢ​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​​ക​ളോ​ടെ​യാ​യി​രു​ന്നു ഗെ​യിം​സി​ന് കൊ​ടി​യേ​റി​യ​ത്. മ​ത്സ​ര​ങ്ങ​ളി​ൽ ചി​ല​ത് ഇ​ന്ന​ലെ ത​ന്നെ തു​ട​ങ്ങി. ഇ​ന്ന് കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. ആ​ഗ​സ്റ്റ് ര​ണ്ടു​വ​രെ​യാ​ണ് ഗെ​യിം​സ്.

ആ​സ്‌​ട്രേ​ലി​യ​യി​ലെ വി​ക്ടോ​റി​യ​യും ഗോ​ൾ​ഡ്കോ​സ്റ്റും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​​ടെ കാ​ര​ണ​ത്താ​ൽ ന​ട​ത്തി​പ്പി​ൽ​നി​ന്ന് പി​ന്മാ​റി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഗ്ലാ​സ്ഗോ ആ​തി​ഥേ​യ​രാ​യ​ത്. അ​തി​നാ​ൽ ത​ന്നെ ചെ​ല​വു​ചു​രു​ക്കി​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ മ​ത്സ​ര​യി​ന​ങ്ങ​ളു​മാ​യാ​ണ് കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ന​ട​ക്കു​ന്ന​ത്. വെ​റും 10 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. 2022ൽ ​ബ​ർ​മി​ങ്ഹാ​മി​ൽ 19 ഇ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ട​ത്താ​ണി​ത്. ഇ​ന്ത്യ​ക്ക് ഏ​റെ മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ചി​രു​ന്ന ഗു​സ്തി, ബാ​ഡ്മി​ന്റ​ൺ, ഷൂ​ട്ടി​ങ്, ഹോ​ക്കി, ക്രി​ക്ക​റ്റ് തു​ട​ങ്ങി​യ​വ​യൊ​ന്നും ഇ​ത്ത​വ​ണ​യി​ല്ല. അ​ത്‌​ല​റ്റി​ക്സ്, നീ​ന്ത​ൽ, ബോ​ക്സി​ങ്, ട്രാ​ക്ക് സൈ​ക്ലി​ങ്, വെ​യ്റ്റ് ലി​ഫ്റ്റി​ങ്, 3×3 ബാ​സ്ക​റ്റ്ബാ​ൾ, ജൂ​ഡോ, ആ​ർ​ട്ടി​സ്റ്റി​ക് ജിം​നാ​സ്റ്റി​ക്സ്, നെ​റ്റ് ബാ​ൾ, ബൗ​ൾ​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ആ​റി​ന​ങ്ങ​ളി​ൽ പാ​ര ഗെ​യിം​സും മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. 74 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 3000 അ​ത്‍ല​റ്റു​ക​ൾ മാ​ത്ര​മാ​ണ് ഗ്ലാ​സ്ഗോ​യി​ൽ എ​ത്തു​ക.

126 അം​ഗ സം​ഘ​മാ​ണ് ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. ഒ​ളി​മ്പി​ക് സ്വ​ർ​ണ ജേ​താ​വ് ജാ​വ​ലി​​ൻ ​ത്രോ​യി​ലെ നീ​ര​ജ് ചോ​പ്ര​യാ​ണ് ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യു​ടെ അ​മ​ര​ത്ത്. മ​ല​യാ​ളി ലോ​ങ്ജ​മ്പ​ർ എം. ​ശ്രീ​ശ​ങ്ക​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്കും മെ​ഡ​ൽ പ്ര​തീ​ക്ഷ​യു​ണ്ട്.

ബോക്സിങ്: ആ​ദ്യ റൗ​ണ്ടി​ൽ ബൈ; ​മെ​ഡ​ലു​റ​പ്പി​ച്ച് ല​വ്‍ലീ​ന

ഗ്ലാ​സ്ഗോ: കോ​മ​ൺ​വെ​ൽ​ത്ത് വ​നി​ത ബോ​ക്സി​ങ്ങി​ൽ ആ​ദ്യ റൗ​ണ്ടി​ൽ ബൈ ​ല​ഭി​ച്ച് സെ​മി​ഫൈ​ന​ലി​ലെ​ത്തി​യ​തോ​ടെ മെ​ഡ​ലു​റ​പ്പി​ച്ച് ഇ​ന്ത്യ​ൻ ബോ​ക്സ​ർ ല​വ്‍ലീ​ന ബോ​ർ​ഗോ​ഹൈ​ൻ. അ​ഞ്ചു​പേ​ർ മാ​ത്രം മ​ത്സ​ര രം​ഗ​ത്തു​ള്ള 75 കി. ​വി​ഭാ​ഗ​ത്തി​ലാ​ണ് ല​വ്‍ലീ​ന​ക്ക് റി​ങ്ങി​ലി​റ​ങ്ങാ​തെ അ​വ​സാ​ന നാ​ലി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച​ത്. സെ​മി​യി​​​ൽ തോ​റ്റാ​ലും വെ​ങ്ക​ല മെ​ഡ​ൽ ല​ഭി​ക്കും.

ഈ​മാ​സം 31ന് ​ന​ട​ക്കു​ന്ന സെ​മി​യി​ൽ ടു​വു​ലു​വി​ന്റെ ത​രോ​ണ ത​ഫാ​ക്കി​യാ​ണ് 31കാ​രി​യു​ടെ എ​തി​രാ​ളി. ടോ​ക്യോ ഒ​ളി​മ്പി​ക്സ് വെ​ങ്ക​ല മെ​ഡ​ലു​കാ​രി​യു​ടെ ആ​ദ്യ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് മെ​ഡ​ൽ​​നേ​ട്ട​മാ​ണി​ത്. ഒ​ളി​മ്പി​ക്സി​നു​പു​റ​മെ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്, ഏ​ഷ്യ​ൻ ഗെ​യിം​സ്, ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ് എ​ന്നി​വ​യി​ലെ​ല്ലാം മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട് അ​സം​കാ​രി.