ഫ്രഞ്ച് ഓപൺ സിന്നർ തുടങ്ങി

യാന്നിക് സിന്നർ
പാരിസ്: ലോക ഒന്നാം നമ്പർ താരവും പുരുഷവിഭാഗത്തിലെ കിരീടപ്രതീക്ഷയുമായ ഇറ്റലിയുടെ യാന്നിക് സിന്നർ ഫ്രഞ്ച് ഓപൺ ടെന്നിസിൽ വിജയത്തുടക്കമിട്ടു. വനിതകളിലെ ഒന്നാം റാങ്കുകാരി ബെലറൂസിന്റെ അര്യന സബലേങ്കയും ആദ്യറൗണ്ട് പിന്നിട്ടു. ഫ്രാൻസിന്റെ ക്ലമൻറ് തബോറിനെയാണ് സിന്നർ തോൽപിച്ചത്. 6-1, 6-3, 6-4.
സ്പെയിനിന്റെ ജെസിക ബൗസാസ് മനെയ്റോയെ 6-4, 6-2 എന്ന സ്കോറിനാണ് സബലേങ്ക ആദ്യറൗണ്ടിൽ പരാജയപ്പെടുത്തിയത്. നാല് തവണ ചാമ്പ്യനായ ഇഗ സ്വിയാറ്റക് 35-ാം റാങ്കുകാരിയായ പോളണ്ടിനെ സാറ ബെജ്ലെക്കിനെ 6-2, 6-3 എന്ന സ്കോറിന് തോൽപ്പിച്ച് ബുധനാഴ്ച മൂന്നാം റൗണ്ടിലെത്തി. വനിതകളിൽ നിലവിലെ ജേത്രിയായ അമേരിക്കയുടെ കൊകോ ഗഫ് നാട്ടുകാരിയായ ടെയ്ലർ ടൗൺസെന്റിനെ തോൽപിച്ചു (6-4, 6-0). സ്റ്റേഡിയത്തിലേക്കുള്ള യാത്രക്കിടെ ഗഫ് സഞ്ചരിച്ച കാർ മരക്കഷണത്തിൽ കയറി അപകടം സംഭവിച്ചിരുന്നു. ഗഫിനടക്കം ആർക്കും പരിക്കില്ല.
