'ഗൾഫ് മാധ്യമം' സൗദി മാർക്കറ്റിങ് എക്സ്ക്യൂട്ടീവ് പി.കെ സിറാജിന്റെ പിതാവ് പി.കെ മുഹമ്മദ്‌ നിര്യാതനായി

പി.കെ മുഹമ്മദ്‌

ജിദ്ദ: ‘ഗൾഫ് മാധ്യമം’ സൗദി, ജിദ്ദ മാർക്കറ്റിങ് എക്സ്ക്യൂട്ടീവ് പി.കെ സിറാജിന്റെ പിതാവ് മലപ്പുറം പേങ്ങാട് സ്വദേശി പി.കെ മുഹമ്മദ്‌ എന്ന മാനു (64) നാട്ടിൽ നിര്യാതനായി. പേങ്ങാട് മുഹമ്മദ് ബാഫഖി തങ്ങൾ മെമ്മോറിയൽ യു.പി സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധിയും മുൻ ജീവനക്കാരനുമായിരുന്നു.

പേങ്ങാട് മഹല്ല് കാരണവരും മുസ്ലിംലീഗ് നേതാവുമായിരുന്ന പി.കെ സീതിഹാജിയുടെ മകനാണ്. ഭാര്യ: ഉമ്മുകുൽസു, മക്കൾ: പി.കെ സിറാജ്, സിയാദ്, റഹ്മത്ത്, ഉമൈറ, മരുമക്കൾ: ഷബീർ രാമനാട്ടുകര, സിദ്ധീഖ് കക്കോവ്, ഫാസില പള്ളിക്കൽ ബസാർ, നസ്‌ല രാമനാട്ടുകര,

സഹോദരങ്ങൾ: വീരാൻ കുട്ടി മാസ്റ്റർ, അബ്ദുൽ അസീസ്, പരേതനായ അഹമ്മദ്, സൈനബ, നഫീസ. മയ്യിത്ത് നമസ്കാരവും ഖബറടക്കവും ഇന്ന് (വ്യാഴാഴ്ച) രാവിലെ 9.30ന് പേങ്ങാട് ജുമാ മസ്ജിദിൽ നടക്കും.