ഹര്‍ദിക് – ദൂബേ ഷോ; പൂനെയില്‍ പവര്‍ പാക്ട് ഇന്ത്യ

Dubai

പൂനേ: അവസാന ഓവറുകളിൽ തകർത്തടിച്ച ഹർദിക് പാണ്ഡ്യയുടേയും ശിവം ദൂബേയുടേയും മികവിൽ ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20 യിൽ മികച്ച സ്‌കോർ പടുത്തുയർത്തി ഇന്ത്യ. പൂനേയിൽ അരങ്ങേറിയ പോരിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 181 റൺസെടുത്തു. ഹർദികും ദൂബേയും അർധ സെഞ്ച്വറി കുറിച്ചു.Dubai

നേരത്തേ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ടാം ഓവറിൽ സഞ്ജു സാംസണേയും തിലക് വർമയേയും സൂര്യ കുമാർ യാദവിനേയും പുറത്താക്കിയ സാഖിബ് മഹ്‌മൂദ് ഇന്ത്യയെ വൻ തകർച്ചയിലേക്ക് തള്ളിയിടുമെന്ന് ഒരു ഘട്ടത്തിൽ തോന്നിച്ചിരുന്നു. എന്നാൽ നാലാം വിക്കറ്റിൽ ക്രീസിൽ ഒത്തു ചേർന്ന റിങ്കു സിങ് അഭിഷേക് ശർമ ജോഡി ഇന്ത്യക്കായി രക്ഷാ പ്രവർത്തനം ആരംഭിച്ചു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 45 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

അഭിഷേക് പുറത്തായ ശേഷം ശിവം ദൂബേയെ കൂട്ടുപിടിച്ച് റിങ്കു രക്ഷാ പ്രവർത്തനം തുടർന്നു. എന്നാൽ 11ാം ഓവറിൽ റിങ്കു കാർസിന് വിക്കറ്റ് നൽകി മടങ്ങി. പിന്നെ ക്രീസിൽ ഒത്തു ചേർന്ന ഹർദിക് ദൂബേ ജോഡി തകർത്തടിച്ച് ഇന്ത്യയെ മികച്ച് സ്‌കോറിൽ എത്തിക്കുകയായിരുന്നു.

ദൂബേ 34 പന്തിൽ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 53 റൺസെടുത്തപ്പോൾ ഹർദിക് 30 പന്തിൽ നാല് ഫോറും നാല് സിക്‌സും സഹിതം 53 റൺസെടുത്തു. ഇംഗ്ലണ്ടിനായി സാഖിബ് മഹ്‌മൂദ് നാലോവറിൽ 35 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *