വിദ്വേഷ പരാമർശം; പി.സി ജോർജിനെതിരെ കേസെടുക്കാതെ ഒത്തുകളിച്ച് പൊലീസ്

PC George

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിനെതിരെ കേസെടുക്കാതെ ഒത്തുകളിച്ച് പൊലീസ്. പരാതി നൽകി രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലീസ് നിസംഗത തുടരുകയാണ്. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് പ്രതികരിച്ചു. മുസ്‍ലിം വിഭാഗക്കാർ മുഴവൻ തീവ്രവാദികളാണെന്നായിരുന്നു പി.സി ജോർജിൻ്റെ പരാമർശം. PC George

ജനുവരി 6ന് നടന്ന ചാനൽ ചർച്ചയിലാണ് ബിജെപി നേതാവ് പി.സി ജോർജ് വർഗീയ വിഷം തുപ്പിയത്. ഇന്ത്യയിലെ മുസ്‍ലിംകള്‍ മുഴുവൻ വർഗീയവാദികളാണ് . ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നു . മുസ്‍ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നുമാണ് ജോർജ് ചർച്ചയിൽ പറഞ്ഞത്. കുഞ്ഞാലിക്കുട്ടി,കെ.ടി ജലീൽ, എസ്‍ഡിപിഐ ജമാഅത്തെ ഇസ്‍ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റു പേട്ടയിൽ മുസ്‍ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും പി സി ചർച്ചയിൽ ആരോപിച്ചു. ഇക്കാര്യങ്ങൾ ചുണ്ടിക്കാട്ടിയാണ് ഈരാറ്റുപേട്ട മുൻസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി പൊലീസിൽ പരാതിയത്. എന്നാൽ ഇതുവരെ പരാതിയിൽ പൊലീസ് ചെറുവിരൽ അനക്കിയില്ല.

പെരുമ്പാവൂരിൽ എസ്‍ഡിപിഐയും പൊലീസിൽ പരാതി നൽകിയിരുന്നു. ജോർജിനെ സംരക്ഷിക്കുന്ന പൊലീസ് സമീപനത്തിനെതിരെ രാഷ്ട്രീയമായും നിയമപരമായും നടപടികൾ കടുപ്പിക്കാനാണ് വിവിധ മുസ്‍ലി സംഘടനകളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *