കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു

കടയ്ക്കൽ: മടത്തറയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. കൊല്ലായിൽ റെജാ മൻസിലിൽ ഇസഹാക്ക് മുഹമ്മദ് (72) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തിരുവനന്തപുരം ചെങ്കോട്ട റോഡിൽ കൊല്ലായിലിൽ ആയിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്നു തെന്മലയിലേക്കു പോയ കെ.എസ്‌.ആർ.ടി.സി ബസ് ആണ് ഓട്ടോയിൽ ഇടിച്ചത്. ഗുരുതര പരിക്കേറ്റ ഇസഹാക്കിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ഭാര്യ: റജില. മക്കൾ: നജ ഹുസൈൻ (അസി. പ്രഫസർ എം.ഇ.എസ് എൻജിനീയറിങ് കോളജ്), നജീബ് (അബുദാബി). മരുമക്കൾ: സാബു ഹുസൈൻ (ദുബൈ), ഇർഫാന നജീബ്. ചിതറ പൊലീസ് കേസെടുത്തു.