സംസ്ഥാന മാതൃകാ അധ്യാപക പുരസ്കാരം നേടി ലിജിമോൾ സി.വി.

Lijimol C.V. won the state award

 

യു.പി. വിഭാഗത്തിൽ എയ്ഡഡ് സ്കൂളിലെ അധ്യാപകർക്ക് ലഭിക്കുന്ന പുരസ്കാരത്തിനാണ് തൃക്കലങ്ങോട് മാനവേദൻ യുപി സ്കൂളിലെ അധ്യാപിക, CV ലിജിമോൾ അർഹയായത്. പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവ് തെളിയിച്ച അധ്യാപികയാണ്. ഗണിത പഠനം മധുരമാക്കാൻ സ്കൂളിലും വീട്ടിലും ഗണിതലാബ് ഒരുക്കിയിട്ടുണ്ട്. വർഷങ്ങളായി ഗണിതത്തിന്റെ റിസോഴ്സ് പേഴ്സൺ ആണ് . കൂടാതെ സബ് ജില്ലാ മാത്സ് ക്ലബ്ബ് സെക്രട്ടറിയാണ് ലിജി മോൾ. സബ്ജില്ലാ ഗണിത ശാസ്ത്രമേളയിൽ കുട്ടികളെ പഠിപ്പിച്ച് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്, കൂടാതെ അധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡ് തത്സമയ നിർമ്മാണ മത്സരത്തിൽ ഗണിതത്തിന് സംസ്ഥാന തലത്തിൽ A Grade ലഭിച്ചിട്ടുണ്ട്. ടീച്ചറിന്റെ മറ്റൊരു മേഖല പ്രവർത്തി പരിചയത്തിലാണ്. സ്കൂളിൽ പ്രവർത്തി പരിചയ പഠനത്തിൽ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരില്ലാതിരുന്നിട്ടും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഴുവൻ ഇനങ്ങളിലും കുട്ടികളെ പഠിപ്പിച്ച്, പങ്കെടുപ്പിച്ച് സബ് ജില്ലയിൽ ഓവറോൾ കരസ്തമാക്കി. ചന്ദനത്തിരി നിർമ്മാണത്തിൽ തുടർച്ചയായി അഞ്ചുവർഷം സംസ്ഥാനതലത്തിൽ A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. USS ന് മാനവേദൻ UP സ്ക്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി തൃക്കലങ്ങോട് പഞ്ചായത്തിൽ ഒന്നാം സ്ഥാനം കിട്ടിയത് ടീച്ചറിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരെയും ഉൾപെടുത്തിയുള്ള ചിട്ടയായ പരിശീലനം കൊണ്ടാണ്. ഗണിതവുമായി ബന്ധപ്പെട്ടും പ്രവർത്തിപരിചയുമായി ബന്ധപ്പെട്ടും ധാരാളം സ്കൂളുകളിൽ ക്ലാസുകൾ എടുക്കുന്നു . ലോക്ക് ഡൗൺ കാലത്ത് ഗണിത പഠനം കീറാമുട്ടിയായപ്പോൾ , എന്തു ചെയ്യും എന്ന് തോന്നിയ ചിന്തയിലാണ് ” ഗണിതം മധുരം” എന്ന യൂട്യൂബ് ചാനലിന് തുടക്കം കുറിച്ചത്. ഇന്ന് കേരളത്തിലുടനീള മുള്ള കുട്ടികൾക്കും, ടീച്ചേഴ്സിനും, മാതാപിതാക്കൾക്കും അതിന്റെ പ്രയോജനം ലഭിക്കുന്നു. ഇതിനു പുറമെ പാലിയേറ്റീവ് ട്രെയിനിങ് കമ്മിറ്റിയുടെ വനിതാ വിഭാഗം കൺവീനറും , ഒരുമ മഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ട്രസ്റ്റിയും, അത്താഴക്കൂട്ടം, വിശപ്പിന്റെ വിളി ഇതിലൂടെയും , അല്ലാതെയും ധാരാളം സന്നദ്ധപ്രവർത്തനങ്ങളും നടത്തുന്നു. അവധി ദിനങ്ങളെ പോലും പ്രവർത്തി ദിനങ്ങൾ ആക്കി മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട് എന്ന് പറഞ്ഞു കൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങളാണ് ടീച്ചറിനെ അവാർഡിലേക്ക് നയിച്ചത്. ഭർത്താവ് റിട്ടയേർഡ് അധ്യാപകൻ തങ്കച്ചൻ T. D (S V A U P സ്ക്കൂൾ കാപ്പിൽ ). മക്കൾ ഡോ. ഐറിൻ T. T.(ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ) ജോയൽ T.T, ജോബിൻ T. T (മെക്കാനിക്കൽ എൻജിനീയർമാർ)

 

Lijimol C.V. won the state award

Leave a Reply

Your email address will not be published. Required fields are marked *