ഇതാണോ പവര്‍കട്ടില്ലാത്ത കേരളം? -വി.ഡി സതീശൻ


വി.ഡി സതീശൻ

തി​രു​വ​ന​ന്ത​പു​രം: കൊ​ടും​ചൂ​ടി​ൽ ജ​നം വ​ല​യു​മ്പോ​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടെ സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡി​ങും വൈ​ദ്യു​തി നി​യ​ന്ത്ര​ണ​വും ഏ​ര്‍പ്പെ​ടു​ത്തി​യ​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ. ‘‘ഇ​താ​ണോ പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും മു​ത​ല്‍ സൈ​ബ​ര്‍ പോ​രാ​ളി​ക​ള്‍ വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കെ​ട്ടി​പ്പൊ​ക്കി​യ പ​വ​ര്‍ക​ട്ടി​ല്ലാ​ത്ത 10 വ​ര്‍ഷ​മെ​ന്ന പെ​രും​നു​ണ?. വൈ​ദ്യു​തി ബി​ല്ലി​നെ പോ​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​വ​രാ​ണ് ഇ​പ്പോ​ള്‍ നി​സ്സ​ഹാ​യ​രാ​യി നോ​ക്കി നി​ല്‍ക്കു​ന്ന​ത്. അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡി​ങ് ഉ​ട​ന്‍ പി​ന്‍വ​ലി​ക്ക​ണം.’’-​സ​തീ​ശ​ൻ പ​റ​ഞ്ഞു.

അ​ഴി​മ​തി ല​ക്ഷ്യ​മി​ട്ട് സ​ര്‍ക്കാ​റി​ലെ​യും വൈ​ദ്യു​തി ബോ​ര്‍ഡി​ലെ​യും റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​നി​ലെ​യും ഉ​ന്ന​ത​ര്‍ ന​ട​ത്തി​യ വ​ഴി​വി​ട്ട നീ​ക്ക​ങ്ങ​ളാ​ണ് വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ലേ​ക്ക് കേ​ര​ള​ത്തെ എ​ത്തി​ച്ച​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍ക്കാ​റി​ന്റെ കാ​ല​ത്ത് കു​റ​ഞ്ഞ വി​ല​ക്ക് ദീ​ര്‍ഘ​കാ​ല​ത്തേ​ക്ക് വൈ​ദ്യു​തി വാ​ങ്ങാ​ൻ ക​രാ​ര്‍ ഒ​പ്പി​ട്ടി​രു​ന്നു.

465 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി യൂ​നി​റ്റി​ന് ശ​രാ​ശ​രി നാ​ലു​രൂ​പ 29 പൈ​സ​ക്ക് വാ​ങ്ങാ​നു​ള്ള ക​രാ​റാ​ണ് അ​ഴി​മ​തി മാ​ത്രം ല​ക്ഷ്യ​മി​ട്ട് പി​ണ​റാ​യി സ​ര്‍ക്കാ​ര്‍ റ​ദ്ദാ​ക്കി​യ​ത് -സ​തീ​ശ​ൻ പ​റ​ഞ്ഞു.