ലോക വനിത ബോക്സിങ്ങിൽ ഇന്ത്യക്ക് രണ്ട് സ്വർണം കൂടി
ന്യൂഡൽഹി: ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ട് സ്വർണം കൂടി. 75 കിലോഗ്രാം വിഭാഗത്തിൽ ലവ്‌ലിന ബോര്‍ഗോഹൈനും 50 കിലോഗ്രാം വിഭാഗത്തിൽ നിഖത് സരീനുമാണ് ഇന്ന് സ്വർണം കൊയ്തത്. ഇതോടെ ഇന്ത്യക്ക് നാല് സ്വർണമെഡലുകളായി.
കോമൺവെൽത്ത് ഗെയിംസിലെ വെങ്കല മെഡൽ ജേതാവ് ആസ്ട്രേലിയയുടെ സൈറ്റ്ലിൻ പാർക്കറിനെയാണ് ലവ്‌ലിന ഇടിച്ചിട്ടത്. 5-2നായിരുന്നു ജയം. സെമി ഫൈനലില്‍ ചൈനയുടെ ലി ക്യുവാനെയായിരുന്നു ലവ്‌ലിന തകര്‍ത്ത്.
നേരത്തെ, 50 കിലോഗ്രാം ഫൈനലിൽ വിയറ്റ്‌നാമിന്റെ തി താം ഗുയെനെ പരാജയപ്പെടുത്തിയാണ് (5-0) നിഖത് സരീൻ കിരീടം നിലനിർത്തിയത്. കഴിഞ്ഞ വർഷത്തെ ടൂർണമെന്റിലും നിഖത് സ്വർണം നേടിയിരുന്നു. ഇന്നലെ നിതുവും സവീതിയും ഇന്ത്യക്കായി സ്വർണം നേടിയിരുന്നു.