ഫ്യൂച്ചർ സെറ്റാക്കി ‘മാധ്യമം’; എജുകഫെക്ക് സമാപനം

മ​ല​പ്പു​റം: മി​ക​ച്ച തൊ​ഴി​ൽ സാ​ധ്യ​ത​ക​ളി​ലും ഉ​ന്ന​ത പ​ഠ​ന മേ​ഖ​ല​ക​ളി​ലും ദി​ശാ​ബോ​ധം ന​ൽ​കി​യും ഫ്യൂ​ച്ച​ർ സെ​റ്റാ​ക്കി​യും ‘മാ​ധ്യ​മം’ എ​ജു​ക​ഫെ​യു​ടെ മ​ല​പ്പു​റം പ​തി​പ്പി​ന് സ​മാ​പ​നം. ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ ആ​ശ​യ കു​ഴ​പ്പ​ങ്ങ​ളി​ല്ലാ​ത്ത​വി​ധം സു​ദൃ​ഢ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കി​യാ​ണ് ര​ണ്ടു​ദി​വ​സം നീ​ണ്ട മേ​ള​ക്ക് തി​ര​ശ്ശീ​ല വീ​ണ​ത്. മ​ല​പ്പു​റം റോ​സ് ലോ​ഞ്ചി​ൽ ന​ട​ന്ന മേ​ള​യി​ൽ ജി​ല്ല​യി​ൽ​നി​ന്നും സ​മീ​പ ജി​ല്ല​ക​ളി​ൽ​നി​ന്നും മ​റ്റു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രു​മെ​ല്ലാം ഒ​ഴു​കി​യെ​ത്തി. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ മേ​ള​യാ​യ ‘മാ​ധ്യ​മം’ എ​ജു​ക​ഫെ ‘ക​ൺ​ഫ്യൂ​ഷ​ൻ വേ​ണ്ട, ഫ്യൂ​ച്ച​ർ സെ​റ്റാ​ണ്’ എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യാ​ണ് മ​ല​പ്പു​റ​ത്ത് അ​ര​ങ്ങേ​റി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തി​യും ഉ​പ​രി​പ​ഠ​ന മേ​ഖ​ല​ക​ളു​ടെ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്നും ന​ട​ത്തി​യ മേ​ള​യി​ൽ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​മു​ള്ള ഒ​ന്നാം​കി​ട വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും വി​ദ​ഗ്ധ​രും അ​ണി​നി​ര​ന്നു. വി​ദേ​ശ​ത്തു​നി​ന്നു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ​യ​ട​ക്കം സ്റ്റാ​ളു​ക​ൾ നി​ര​ന്ന എ​ക്സി​ബി​ഷ​ൻ ഉ​പ​രി​പ​ഠ​ന-​തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് തു​റ​ന്ന വാ​താ​യ​ന​ങ്ങ​ളാ​യി​രു​ന്നു. മേ​ള​യു​ടെ ര​ണ്ടാം​ദി​ന​വും സെ​ഷ​നു​ക​ളാ​ൽ സ​മ്പു​ഷ്ട​മാ​യി​രു​ന്നു.

പ​ഠ​നം എ​ങ്ങ​നെ മെ​ച്ച​മാ​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി ക​രി​യ​ർ കോ​ച്ചും മെ​ന്റ​റു​മാ​യ ജാ​ബി​ർ ഇ​സ്മ​യി​ലി​ന്റെ സെ​ഷ​ൻ, സൈ​ബ​ർ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് സൈ​ബ​ർ സു​ര​ക്ഷ വി​ദ​ഗ്ധ​ൻ ജി​യാ​സ് ജ​മാ​ലി​ന്റെ സെ​ഷ​ൻ എ​ന്നി​വ​യോ​ടെ​യാ​ണ് ര​ണ്ടാം​ദി​ന​ത്തി​ലെ സെ​ഷ​നു​ക​ൾ ആ​രം​ഭി​ച്ച​ത്. ‘ഫ്യൂ​ച്ച​ർ’ സ്റ്റു​ഡ​ന്റ് കൗ​ൺ​സി​ല​ർ മു​ഹ​മ്മ​ദ് ജാ​ബി​റും ‘ഫ്യൂ​ച്ച​ർ’ എ​ജു​ക്കേ​ഷ​നി​സ്റ്റ് അ​ഷി​മ ജോ​ഷി​യും ന​യി​ച്ച ‘ഫ്യൂ​ച്ച​ർ ബ​സ് ദ ​ബ്രെ​യി​ൻ -ക്വി​സ് ടൈം’ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ആ​രോ​ഗ്യ പ​രി​ര​ക്ഷ​യി​ൽ നി​ർ​മി​ത​ബു​ദ്ധി​യു​ടെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കി ബം​ഗ​ളൂ​രു റേ​വ യൂ​നി​വേ​ഴ്സി​റ്റി അ​സി. പ്ര​ഫ​സ​ർ പി. ​അ​ശ്വ​തി​യു​ടെ സെ​ഷ​ൻ, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് നി​ർ​മി​ത ബു​ദ്ധി​യു​ടെ പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ച്ച് സാ​യ് യൂ​നി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​റും എ.​ഐ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​അ​ജി​ത് എ​ബ്ര​ഹാ​മി​ന്റെ സെ​ഷ​ൻ എ​ന്നി​വ എ.​ഐ സാ​​ങ്കേ​തി​ക​വി​ദ്യ​യി​ൽ അ​റി​വ് പ​ക​രു​ന്ന​വ​യാ​യി. ടീ​നേ​ജു​കാ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ​പ്പ​റ്റി ക്ലി​നി​ക്ക​ൽ സൈ​കോ​ള​ജി​സ്റ്റ് ആ​ർ​ദ്ര മോ​ഹ​നും ലൈ​ഫ് കോ​ച്ചും ന​ടി​യു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്തും ചേ​ർ​ന്ന് ന​യി​ച്ച ചാ​റ്റ് ഷോ ​ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​റി​വു​നേ​ടാ​നും സം​ശ​യ​നി​വാ​ര​ണ​ത്തി​നും സ​ഹാ​യ​മാ​യി.

മ​ലേ​ഷ്യ​യി​ലെ പ​ഠ​ന​സാ​ധ്യ​ത​ക​ളും മി​ക​വും പ​ക​ർ​ന്നു​ന​ൽ​കി​യ​താ​യി​രു​ന്നു ഉ​ച്ച​ക്കു​ശേ​ഷം ന​ട​ന്ന പാ​ന​ൽ ഡി​സ്ക​ഷ​ൻ. എ​ജു​ക്കേ​ഷ​ൻ മ​ലേ​ഷ്യ ഗ്ളോ​ബ​ൽ സ​ർ​വി​സ​സി​ന്റെ റീ​ജ​ന​ൽ ഹെ​ഡ് സ​യി​ദ് മൊ​ഹ്സി​ൽ അ​ൽ​കാ​ഫ്, സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് നൂ​ർ അ​സ്‍ലി​ന അ​ബ്ദു​ൽ റ​ഹ​ബു​ദ്ദീ​ൻ എ​ന്നി​വ​രു​മാ​യി എ​യിം​സോ​ൺ ഡ​യ​റ​ക്ട​ർ അ​ഹ​മ​ദ് റി​വാ​ദ് കാ​സിം സം​വ​ദി​ച്ചു. കോ​ട്ട​ക്ക​ൽ ഹോ​ട്ട​ൽ ലി​വ​യു​ടെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സ​ജീ​വ് രാ​മ​കൃ​ഷ്ണ​ൻ മെ​ഡോ​സി​നെ ‘മാ​ധ്യ​മം’ റീ​ജ​ന​ൽ മാ​നേ​ജ​ർ ടി.​സി. റ​ഷീ​ദും നി​ഷ് സീ​നി​യ​ർ അ​ഡ്മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഹ​രി​ദാ​സി​നെ ‘മാ​ധ്യ​മം’ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ത​ബ്ഷീ​റും റോ​സ് ലോ​ഞ്ച് ചെ​യ​ർ​മാ​ൻ അ​ബ്ദു​റ​ഹി​മാ​ൻ പ​ട്ട​ർ​ക​ട​വി​നെ മീ​ഫ്ര​ണ്ട് ഈ​വ​ന്റ്സ് ക​ൺ​ട്രി ഹെ​ഡ് എം. ​മു​ഹ്സി​നും സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ‘മാ​ധ്യ​മം’ സി.​ഇ.​ഒ പി.​എം. സാ​ലി​ഹ് മേ​ള​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. മ​ജീ​ഷ്യ​ൻ ഡോ. ​ആ​ന​ന്ദ് മേ​ഴ​ത്തൂ​രി​ന്റെ മാ​ജി​ക്-​മെ​ന്റ​ലി​സം ഷോ​യോ​ടു​കൂ​ടി​യാ​ണ് മേ​ള സ​മാ​പി​ച്ച​ത്.