AFC പ്ലേ ഓഫ് മത്സരത്തിൽ മുബൈ fc ക്ക് ഒന്നിനെതിരെ മൂന്ന് ഗോളിന് ജയം
AFC പ്ലേ ഓഫ് മത്സരത്തിൽ മുംബൈ FC ക്ക് ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയം.
46 ആം മിനുട്ടിൽ മുംബൈ സിറ്റി എഫ്സി താരം പേരെര ഡയസിന്റെ ബോക്സിൽ നിന്നുള്ള ഒന്നാന്തരം ഗോൾ ശ്രമം രഹനേഷ് കൈ അവിശ്വസനീയമായി കളിലൊതുക്കി. ആദ്യ പകുതിക്ക് ശേഷം മുബൈ സിറ്റി കൂടുതൽ ഉണർന്ന് കളിച്ചു.
52 ആം മിനുട്ടിൽ വലത് വിങ്ങിലൂടെ തുറന്ന് കിട്ടിയ അവസരം മുതലെടുത്ത് മുന്നേറുന്നതിനിടെ ലല്ലിയാങ്സുഹലയെ ബോക്സിൽ ജംഷഡ് പൂരിന്റെ പ്രതിരോധ താരം റിക്കി വീഴ്ത്തിയതിന് റഫറി മുംബൈ സിറ്റി എഫ്സിക്ക് പെനാൽറ്റി അനുവദിച്ചു. മുംബൈ സിറ്റി എഫ്സി യുടെ മൊറൊക്കൻ താരം അഹമ്മദ് ജൗഹോ പന്ത് വലയിലാക്കി.
മുംബൈ മുന്നിലെത്തി.
എഴുപതാം മിനുട്ടിൽ മുംബൈ ലീഡ് രണ്ടാക്കി ഉയർത്തി. മിഥ്ഫീൽഡർ ആൽബർട്ടോ നൗഗ്റ ഗോൾ പോസ്റ്റിൻറെ വലത് വിങ്ങിലേക്ക് തൊടുത്ത പന്ത് രഹനേഷിനെ മറികടന്ന് ഗോളായി. ഗോൾ ലീഡ് 2
രണ്ട് ഗോളുകൾ നേടിയതിന് ശേഷവും മുംബൈ സിറ്റി എഫ്സി ഗോളിനുള്ള ശ്രമങ്ങൾ തുടർന്ന് കൊണ്ടിരുന്നു. ജംഷഡ് പൂരിനാവട്ടെ കാര്യമായ മുന്നേട്ടങ്ങൾ ഉണ്ടാക്കാനായില്ല.
ഒറ്റപെട്ട മുന്നേറ്റത്തിനൊടുവിൽ കിട്ടിയ കോർണർ കിക്കിൽ എൻപതാം മിനുട്ടിൽ ജംഷഡ്പൂർ തങ്ങളുടെ ആശ്വാസ ഗോൾ കണ്ടെത്തി. ജായ് ആസ്ട്ടൻ എടുത്ത കോർണർ കിക്കിന് ക്യാപ്റ്റൻ എലി സാബിയ കൃത്യമായി തല വെക്കുകയായിരുന്നു. തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള അധിക സമയത്ത് പകരക്കാരനായിറങ്ങിയ വിക്രം പ്രതാപ് സിംഗ് കൂടി ഗോൾ നേടിയതോടെ മുംബൈ സിറ്റി എഫ്സിയുടെ എ എഫ്സി ലീഗ് പ്രവേശനം രാജാകീയമാക്കി.