ഇന്ത്യയിൽ പുറത്തിറക്കാത്ത ആഡംബര കാർ പിടിച്ചെടുത്ത് എംവിഡി; പിടികൂടിയത് വിൻഫാസ്റ്റിന്റെ VF 5 പതിപ്പ്

കൊച്ചി: ഇന്ത്യൻ വിപണിയിൽ ഇതുവരെ ഔദ്യോഗികമായി അവതരിപ്പിക്കാത്ത ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. വിയറ്റ്നാം വാഹന കമ്പനിയായ വിൻഫാസ്റ്റിന്റെ വിഎഫ് 5 (VF 5) എന്ന പുതിയ പതിപ്പാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.
മട്ടാഞ്ചേരി MVI അസീമിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. എന്നാൽ, വാഹനം ടെസ്റ്റ് ഡ്രൈവിനായി എത്തിച്ചതാണെന്നാണ് കാർ കൈവശം വെച്ചിരുന്ന യുവാവ് ഉദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണം. ഇയാളെ രേഖകളുമായി ഹാജരാവാൻ ആവശ്യപ്പെട്ട് വിട്ടയച്ചു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
