എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ, ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു

Organized Entrepreneurship Facilitation Campaign, Loan License Subsidy Fair

 

കേരള സർക്കാരിന്റെ സംരംഭക വർഷം 2.0 പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും-വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 12 ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് കൃഷിഭവൻ ഹാൾ, പന്നിക്കോട് വെച്ച് എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ, ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബാബു പൊലുക്കുന്നത്ത് അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആയിഷ ചെലപ്പുറത്ത് ആശംസ പറഞ്ഞു. കുന്നമംഗലം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ അർജുൻകുമാർ എച്ച് മാർഗ്ഗനിർദ്ദേശം നൽകി. വ്യവസായ വകുപ്പിന്റെ വിവിധ സേവനങ്ങൾ, പ്രധാന പദ്ധതികൾ, നയങ്ങൾ, അവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പഞ്ചായത്ത് എൻ്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് വിഷ്ണു സംസാരിച്ചു. ചാത്തമംഗലം എൻ്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് റോഷൻ ലാൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *