പ്രതിപ്പട്ടികയുടെ വക്കിൽ പിണറായി, പിടിവള്ളിയില്ലാതെ സി.പി.എം

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യു​ള്ള ​​ക്രൈം​ബ്രാ​ഞ്ച്​ പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം റ​ദ്ദാ​ക്കി​യും നേ​രി​ട്ട് കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യു​മു​ള്ള നി​ർ​ണാ​യ​ക ഹൈ​കോ​ട​തി നീ​ക്കം സി.​പി.​എ​മ്മി​ന് മു​ന്നി​ലു​യ​ർ​ത്തു​ന്ന​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി.

പാ​ർ​ട്ടി​യി​ലെ അ​വ​സാ​ന​വാ​ക്കും ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ത്ത നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ൻ അ​ഴി​മ​തി​ക്കേ​സി​ൽ പ്ര​തി​യാ​കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യെ സാ​ര​മാ​യി ബാ​ധി​ക്കും. മാ​സ​പ്പ​ടി കേ​സും ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​വും ര​ണ്ടും ര​ണ്ടാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ന്ന​ണി​ക്കു​ള്ളി​ൽ സി.​പി.​ഐ പോ​ലും മു​ഖം തി​രി​ച്ച് നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ശേ​ഷി​ച്ചും.

നേ​താ​വി​ന്റെ മ​ക​ൾ​ക്കെ​തി​രാ​യ കേ​സ് പാ​ർ​ട്ടി​ക്കെ​തി​രാ​യ രാ​ഷ്ട്രീ​യ​നീ​ക്ക​മാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​തി​ൽ സി.​പി.​എ​മ്മി​നു​ള്ളി​ൽ ത​ന്നെ മു​റു​മു​റു​പ്പു​ണ്ട്. കോ​ട​തി നി​ർ​ദേ​ശ​മാ​യ​തി​നാ​ൽ ഇ.​ഡി നീ​ക്ക​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്ന രാ​ഷ്ട്രീ​യ ആ​രോ​പ​ണം പോ​ലും ഉ​ന്ന​യി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​യി. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ങ്കി​ലും വി​ജി​ല​ൻ​സ് കേ​സെ​ടു​ക്കു​ന്ന​തോ​ടെ ഇ.​ഡി​ക്ക് സ​മാ​ന്ത​ര​മാ​യി പു​തി​യ ഇ.​സി.​ഐ.​ആ​ർ (എ​ൻ​ഫോ​ഴ്സ്മെ​ന്റ് കേ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ റി​പ്പോ​ർ​ട്ട്) ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യും. ഇ​താ​ണ് സി.​പി.​എ​മ്മി​ന് മു​ന്നി​ലെ മ​റ്റൊ​രു വെ​ല്ലു​വി​ളി.

എ​ക്സാ​ലോ​ജി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​വി​ലെ കേ​സ് ത​ന്നെ സി.​എം.​ആ​ർ.​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും രേ​ഖ​പ്പെ​ടു​ത്തി​യ തെ​റ്റാ​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണെ​ന്നും പി​ന്നീ​ട് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ട​തി​യി​ൽ മൊ​ഴി​ക​ൾ പി​ൻ​വ​ലി​ച്ച് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സി.​പി.​എം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കേ​ന്ദ്ര ഏ​ജ​ൻ​സി ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പോ​ലു​മി​ല്ലാ​തെ നേ​രി​ട്ട് അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക നീ​തി​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും. നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​പ്പം ത​ന്നെ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ പ്ര​തി​രോ​ധ​വും സി.​പി.​എം തീ​ർ​ക്കും.

​റി​യാ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം കോ​ടി​ക​ൾ വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ത്തി​യെ​ന്ന്​ മൊ​ഴി​യു​ള്ള​താ​യി ഇ.​ഡി

കൊ​ച്ചി: മു​ഹ​മ്മ​ദ് റി​യാ​സ്​ നി​ർ​ദേ​ശി​ച്ച​ത്​ പ്ര​കാ​രം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ഹ​വാ​ല മാ​ർ​ഗ​ത്തി​ലൂ​ടെ ദു​ബൈ​യി​ലേ​ക്ക് ക​ട​ത്തി​യ​താ​യി സ​ഹാ​യി​ക​ൾ മൊ​ഴി ന​ൽ​കി​യ​താ​യി ഇ.​ഡി ഡി.​ജി.​പി​ക്ക്​ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2024 -25 കാ​ല​യ​ള​വി​ൽ 1.2 കോ​ടി രൂ​പ ഇ​ത്ത​ര​ത്തി​ൽ കൈ​മാ​റി. വീ​ണ​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ദേ​ശ ക​റ​ൻ​സി ഇ​ട​പാ​ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ഡ​യ​റി​യും ഇ.​ഡി പി​ടി​ച്ചെ​ടു​ത്തു.

ദു​ബൈ​യി​ൽ ബി​സി​ന​സ് തു​ട​ങ്ങാ​നാ​യി 2024 മേ​യ് മാ​സ​ത്തി​ൽ റി​യാ​സും വീ​ണ​യും ന​ട​ത്തി​യ യാ​ത്ര​യി​ൽ ഹ​വാ​ല ഇ​ട​പാ​ടു​കാ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ സ്വ​ന്തം പേ​രി​ല​ല്ലാ​ത്ത സിം ​കാ​ർ​ഡാ​ണ്​ റി​യാ​സ്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ​ക്കാ​യി വാ​ട്സാ​പ് ഗ്രൂ​പ്പു​ക​ൾ വ​ഴി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തി​നും ഇ.​ഡി​ക്ക് തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

റി​യാ​സി​ന്‍റെ​യും വീ​ണ​യു​ടേ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ഫോ​ണു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​വി​നി​മ​യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

യാ​ത്ര ചെ​യ്ത സ​മ​യ​വും ആ ​സ​മ​യ​ത്തു​ണ്ടാ​യ വാ​ട്​​സ്​ ആ​പ്​ സ​ന്ദേ​ശ​ങ്ങ​ളും അ​ന​ധി​കൃ​ത സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന​വ​യാ​ണ്. മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യ​തി​ന്‍റേ​യും സം​ശ​യി​ക്കു​ന്ന ഓ​രോ​രു​ത്ത​രു​ടേ​യും യാ​ത്ര​ക​ളു​ടേ​യും വി​ശ​ദാം​ശ​ങ്ങ​ൾ ഇ.​ഡി പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ മൈാ​റി​യി​ട്ടു​ണ്ട്. റി​യാ​സി​നും ഹ​വാ​ല ഇ​ട​പാ​ടു​കാ​ർ​ക്കും പ​ര​സ്പ​ര​മു​ണ്ടാ​യി​രു​ന്ന അ​ടു​പ്പം അ​വ​ർ ന​ൽ​കി​യ മൊ​ഴി​ക​ളി​ല​ട​ക്കം​ വ്യ​ക്​​ത​മാ​ണെ​ന്നും ഇ.​ഡി​യു​ടെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

സി.​എം.​ആ​ർ.​എ​ല്ലും വീ​ണ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്സാ​ലോ​ജി​ക് സൊ​ല്യൂ​ഷ​ൻ​സും ത​മ്മി​ലു​ള്ള ക​രാ​ർ ല​ഭി​ക്കാ​ത്ത സേ​വ​ന​ത്തി​ന്​ പ്ര​തി​ഫ​ലം ന​ൽ​കാ​നു​ള്ള മ​റ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നാ​ണ്​​ ഇ.​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ. ഐ.​ടി സേ​വ​ന​ങ്ങ​ളൊ​ന്നും ന​ൽ​കാ​തെ ത​ന്നെ 2.78 കോ​ടി രൂ​പ​യാ​ണ് വീ​ണ​ക്കും ക​മ്പ​നി​ക്കും ല​ഭി​ച്ച​ത്. ഇ​തി​നു​പു​റ​മെ, എം​പ​വ​ർ ഇ​ന്ത്യ ക്യാ​പി​റ്റ​ൽ​സ് വ​ഴി 50 ല​ക്ഷം രൂ​പ​യും ല​ഭി​ച്ചു. ഇ.​ഡി റി​പ്പോ​ർ​ട്ട്​ പ​രി​ശോ​ധി​ച്ച കോ​ട​തി ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം​ വി​ധി​ന്യാ​യ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.