സാദിഖലി ശിഹാബ് തങ്ങൾക്ക് സ്വീകരണമൊരുക്കി ഊർങ്ങാട്ടിരി മഹല്ല് കമ്മറ്റി
ഊർങ്ങാട്ടിരി : കുത്തൂപറമ്പ് മഹല്ല് ഖാസിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് മഹല്ല് കമ്മറ്റി ഊഷ്മള സ്വീകരണം നൽകി. പള്ളി അങ്കണത്തിൽ ചേർന്ന പരിപാടിയിൽ മഹല്ല് പ്രസിഡന്റ് മൂഴിക്കൽ ബാപ്പുട്ടിഹാജി അദ്യക്ഷത വഹിച്ചു. മഹല്ല് ഖതീബ് നിഷാജ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു. ആനമങ്ങാട് മുഹമ്മദ് മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങ് വീക്ഷിക്കാൻ വൻ ജനവാലി എത്തിച്ചേർന്നിരുന്നു. സാദിഖ്അലി തങ്ങൾക്കുള്ള മഹല്ലിന്റെ ഉപഹാരം പ്രസിഡന്റ് സമ്മാനിച്ചു. മഹല്ല് സെക്രട്ടറി ഇബ്രാഹിം സ്വാഗതവും സിദ്ധീഖ് മുസ്‌ലിയാർ നന്ദിയും പറഞ്ഞു.