സംസ്ഥാനത്ത് സ്‌കൂൾ ഓണ പരീക്ഷ ആഗസ്റ്റ് 13 മുതൽ 20 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണ പരീക്ഷ ആഗസ്റ്റ് 13 മുതൽ 20 വരെ നടത്താൻ തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗത്തിലാണ് തീരുമാനം.

21ന് ഓണാഘോഷത്തോടെ സ്‌കൂളുകൾ അടയ്ക്കും. 31ന് ആണ് അവധി കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുക. എൽപി സ്‌കൂളുകൾക്കും രണ്ടാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും ആഗസ്റ്റ് 14ന് ആണ് പരീക്ഷ തുടങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *