പാലക്കാട് ബി.ജെ.പി- സി.പി.എം ഡീൽ എന്ന് വി.ഡി സതീശൻ; തോൽവി മുന്നിൽ കണ്ടുള്ള മുൻകൂർ ജ്യാമ്യമെടുപ്പെന്ന് ശോഭ സുരേന്ദ്രൻ



പാലക്കാട്: പാലക്കാട് ബി.ജെ.പിയെ ജയിപ്പിക്കാൻ സി.പി.എമ്മുമായി ഡീലുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ആരോപണം തള്ളിക്കളഞ്ഞ് ശോഭ സുരേന്ദ്രൻ. തോൽവി മുന്നിൽ കണ്ടുള്ള മുൻകൂർ ജ്യാമ്യമെടുപ്പാണ് സതീശന്‍റെ പ്രതികരണമെന്ന് പാലക്കാടിന്‍റെ ബി.ജെ.പി സ്ഥാനാർഥിയായ ശോഭ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് സി.പി.എം ദുർബലനായ ആളെ സ്ഥാനാർഥിയാക്കിയത് സി.പി.എം- ബി.ജെ.പി ഡീലിന്‍റെ ഭാഗമായാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. പാലക്കാടിന് പകരം 10 സീറ്റിൽ ബി.ജെ.പി സിപി.എമ്മിനെ സഹായിക്കുമെന്നും അദ്ദേഹം ആരോപണമുന്നമുന്നയിച്ചിരുന്നു