17ാം ഓ​വ​ർ എ​ന്തി​ന് കു​ൽ​ദീ​പി​ന് ന​ൽ​കി? ചോ​ദ്യ​വു​മാ​യി ഗ​വാ​സ്ക​ർ

റാ​ഞ്ചി: ര​ണ്ടാം ട്വ​ന്റി20​യി​ലെ ഇ​ന്ത്യ​യു​ടെ തോ​ൽ​വി​ക്കു പി​ന്നാ​ലെ ബൗ​ളി​ങ് തീ​രു​മാ​ന​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തി മു​ൻ താ​രം സു​നി​ൽ ഗ​വാ​സ്ക​ർ. വി​ൻ​ഡീ​സ് കൂ​റ്റ​ന​ടി​ക​ളു​മാ​യി വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങ​വെ, 17ാം ഓ​വ​ർ എ​റി​യാ​ൻ കു​ൽ​ദീ​പി​നെ വി​ളി​ച്ച​ത് തെ​റ്റാ​യ തീ​രു​മാ​ന​മാ​യി മാ​റി​യെ​ന്ന് ഗ​വാ​സ്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. മു​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി വി​ൻ​ഡീ​സ് മു​ൻ​നി​ര​യു​ടെ ന​ടു​വൊ​ടി​ച്ച മാ​യ​ങ്ക് യാ​ദ​വും, അ​ർ​ഷ്ദീ​പി​നെ പോ​ലൊ​രു പേ​സ് ബൗ​ള​റും നി​ല​നി​ൽ​ക്കെ നി​ർ​ണാ​യ​ക സ​മ​യ​ത്ത് കു​ൽ​ദീ​പി​നെ വി​ളി​ച്ച​ത് തെ​റ്റാ​യ തീ​രു​മാ​ന​മാ​ണെ​ന്നാ​ണ് ഗ​വാ​സ്ക​റു​ടെ വാ​ദം.

ഷാ​യ് ഹോ​പ് ​ഉ​ഗ്ര ഫോ​മി​ൽ നി​ൽ​ക്കെ കു​ൽ​ദീ​പ് എ​റി​ഞ്ഞ ഓ​വ​റി​ൽ 24 റ​ൺ​സാ​ണ് വ​ഴ​ങ്ങി​യ​ത്. മൂ​ന്ന് സി​ക്സും ഒ​രു ബൗ​ണ്ട​റി​യും ഒ​രു വൈ​ഡും വ​ഴ​ങ്ങി​യ ഓ​വ​ർ ക​ളി മാ​റ്റി. മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​​ക്ക് ക​ടു​ത്ത സ​മ്മ​ർ​ദ​വും സ​മ്മാ​നി​ച്ചു. നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ മാ​യ​ങ്കി​ന്റെ മി​ടു​ക്കി​നെ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്നും താ​രം പ​റ​ഞ്ഞു. ‘വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ മാ​യ​ങ്കി​ന് അ​വ​സ​രം ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ ക​ളി മാ​റി​യേ​നെ. ഒ​രു വി​ക്ക​റ്റ് കൂ​ടി വീ​ഴു​ന്ന​തോ​ടെ എ​തി​രാ​ളി​ക​ൾ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​വും. മാ​യ​ങ്കി​നെ അ​വ​ർ ന​ന്നാ​യി ഭ​യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഒ​മ്പ​താം ഓ​വ​ർ ശി​വം ദു​ബെ​ക്ക് ന​ൽ​കി​യ​തും തെ​റ്റാ​യി. ആ ​സ​മ​യ​ത്ത് കു​ൽ​ദീ​പി​നെ വി​ളി​ക്കു​ന്ന​താ​യി​രു​ന്നു ന​ല്ല​ത്’ -ഗ​വാ​സ്ക​ർ പ​റ​ഞ്ഞു.