സ്വപ്നിൽ അസ്നോദ്കർ കേരള കോച്ച്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) പുതിയ സീസണിലേക്കുള്ള പുരുഷ, വനിത ക്രിക്കറ്റ് ടീം പരിശീലകരെ പ്രഖ്യാപിച്ചു. സ്വപ്നിൽ അസ്നോദ്കറാണ് പുരുഷ ടീമിന്റെ മുഖ്യ പരിശീലകൻ. വനിത ടീം പരിശീലകയായി നിലവിലെ കോച്ച് ദേവിക പൽശിക്കർ തുടരും. സ്വപ്നിൽ അസ്നോദ്കർ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ഗോവക്കും ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനും വേണ്ടി കളിച്ചിട്ടുള്ള താരമാണ്. അണ്ടർ 19 വനിത ടീം പരിശീലകയായും കെ.സി.എ വനിത അക്കാദമിയുടെ മെന്ററായും മുൻ ഇന്ത്യൻ താരം കരുണ ജെയിനിനെ നിയമിച്ചു. പുരുഷ ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി രോഹൻ പ്രേമിനെ നിയമിച്ചു.
