‘ടിവികെ കിച്ചടിപ്പാർട്ടി, സാമ്പാറും തൈരും രസവും കൂട്ടിക്കുഴച്ചാൽ പുതിയ ഐറ്റം ആകില്ല’; വിജയ്‌യെ പരിഹസിച്ച് അണ്ണാമലൈ

'TVK Kichdi Party, mixing sambar, curd and rasa won't make it a new item'; Annamalai mocks Vijay

 

നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴഗ വെട്രി കഴകത്തിനെതിരെ (ടിവികെ ) പരിഹാസവുമായി തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. ടിവികെ കിച്ചടിപ്പാർട്ടിയാണെന്നാണ് അണ്ണാമലൈയുടെ പരിഹാസം. ‘എല്ലാ സിദ്ധാന്തങ്ങളിൽ നിന്നും കുറച്ചെടുത്ത് ഒരു പാർട്ടിയുണ്ടാക്കിയിരിക്കുന്നു. പല നേതാക്കളുടെ ഫോട്ടോ എടുത്ത് വച്ച് ഇവരൊക്കെ തങ്ങളുടെ നേതാക്കളാണന്ന് പറയുന്നു. സാമ്പാർ സാദവും, തൈര് സാദവും, രസ സാദവും കൂട്ടിക്കുഴച്ചാൽ പുതിയ ഐറ്റം ആകില്ല. ഇത്തരം രാഷ്ട്രീയം എവിടെയും വിജയിക്കില്ലെന്നും’ അണ്ണാമലൈ പറയുന്നു.

ആദ്യ സംസ്ഥാന സമ്മേളനം നടത്തിയപ്പോൾ പെരിയാർ, അംബേദ്കർ, കാമരാജ്, വേലു നാച്ചിയാർ, അഞ്ജലൈ അമ്മാൾ എന്നിവരെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രതീകമായി വിജയ് ഉയർത്തിക്കാട്ടിയിരുന്നു. ഇതിനെതിരെയായിരുന്നു അണ്ണാമലൈയുടെ പരിഹാസം.

അതേസമയം വിജയ് രാഷ്‌ട്രീയത്തിലേക്ക് വരുന്നതിൽ തെറ്റൊന്നുമില്ലെന്നും, ഏതൊരാളുടേയും രാഷ്‌ട്രീയ പ്രവേശനത്തെയും സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറയുന്നു. ഏതൊരാളും രാഷ്‌ട്രീയത്തിലേക്ക് കടന്നുവന്നാൽ അത് സ്വാഗതം ചെയ്യുമെന്ന്. അദ്ദേഹം ഒരു മികച്ച നടനാണ്. അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് കടന്നുവരാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിൽ തെറ്റൊന്നുമില്ല. തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ ഇപ്പോൾ മാറ്റത്തിന്റെ കാലമാണ്. 2026ൽ ഒരു ഒറ്റക്കക്ഷിയായിരിക്കില്ല അധികാരത്തിൽ വരുന്നത്. കൂട്ടുകക്ഷി ഭരണത്തിനായിരിക്കും തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്. വിജയ് ഈ കാര്യം ഇപ്പോൾ പറയുന്നു. ഈ കാര്യം വർഷങ്ങളായി തങ്ങൾ പറയുന്നതാണെന്നും” അണ്ണാമലൈ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *