ചാമ്പ്യൻസ് ലീഗിൽ ഇനി കൊ​ട്ടി​ക്ക​ലാ​ശം

ബു​ഡാ​പെ​സ്റ്റ് (ഹം​ഗ​റി): ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഫു​ട്ബാ​ൾ വ​ൻ​ക​ര​യി​ലെ ചാ​മ്പ്യ​ന്മാ​രു​ടെ ചാ​മ്പ്യ​ൻ ആ​രാ​വും? ബു​ഡാ​പെ​സ്റ്റി​ലെ പു​സ്കാ​സ് അ​രീ​ന​യി​ലെ പ​ച്ച​പ്പു​ൽ മൈ​താ​നം ശ​നി​യാ​ഴ്ച കേ​വ​ല​മൊ​രു ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ന​ല്ല, മ​റി​ച്ച് ര​ണ്ട് വ്യ​ത്യ​സ്ത ത​ത്ത്വ​ശാ​സ്ത്ര​ങ്ങ​ളു​ടെ, വി​ഭി​ന്ന കാ​വ്യ​ശൈ​ലി​ക​ളു​ടെ വ​ന്യ​മാ​യ സ​മാ​ഗ​മ​ത്തി​നാ​ണ് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പോ​കു​ന്ന​ത്. സീ​രീ എ​യി​ൽ നി​ന്ന് യൂ​റോ​പ്പി​ന്റെ രാ​ജ​കി​രീ​ട​ത്തി​ലേ​ക്ക് വ​ള​ർ​ന്ന പാ​രി​സ് സെ​ന്റ് ജെ​ർ​മെ​യ്ൻ ചാ​മ്പ്യ​ൻ​പ​ട്ടം നി​ല​നി​ർ​ത്താ​നി​റ​ങ്ങു​മ്പോ​ൾ ഇം​ഗ്ല​ണ്ടി​ൽ ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ പ​ല​നാ​ൾ വ​ഴു​തി​യ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം ര​ണ്ട് പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ഇ​ക്കു​റി തി​രി​ച്ചു​പി​ടി​ച്ച​തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് ആ​ഴ്സ​ന​ൽ.

ക​ളി​ക്ക​ള​ത്തി​ൽ സു​ന്ദ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ന്റെ വ​രി​ക​ൾ കോ​റി​യി​ടു​ന്ന ന​ക്ഷ​ത്ര​ക്കൂ​ട്ട​ങ്ങ​ളാ​ണ് പി.​എ​സ്.​ജി. ലീ​ഗ് വ​ണ്ണി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി ജേ​താ​ക്ക​ളാ​യി ഫ്രാ​ൻ​സി​ൽ ആ​ധി​പ​ത്യം അ​ര​ക്കി​ട്ടു​റ​പ്പി​ച്ച​വ​ർ. മ​റു​വ​ശ​ത്ത് പ്രീ​മി​യ​ർ ലീ​ഗി​ന്റെ ചെ​ങ്കോ​ലേ​ന്തി വ​രു​ക​യാ​ണ് പീ​ര​ങ്കി​പ്പ​ട​യാ​ളി​ക​ൾ. പ്ര​തി​രോ​ധ​ത്തി​ന്റെ വ​ന്മ​തി​ലു​ക​ൾ തീ​ർ​ത്ത്, അ​ച്ച​ട​ക്ക​ത്തി​ന്റെ ഓ​രോ അ​ധ്യാ​യ​ങ്ങ​ളും മ​നഃ​പാ​ഠ​മാ​ക്കി​യ മി​ക്ക​ൽ ആ​ർ​ട്ടേ​റ്റ​യു​ടെ സൈ​ന്യ​ത്തി​ന് ല​ക്ഷ്യം ആ​ദ്യ കി​രീ​ടം. ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ഒ​റ്റ തോ​ൽ​വി​യ​റി​യാ​തെ ഫൈ​ന​ലി​ലെ​ത്തി ക​പ്പു​മാ​യി മ​ട​ങ്ങി​യ​പ്പോ​ൾ ഫു​ട്ബാ​ൾ ച​രി​ത്ര​ത്തി​ൽ അ​ത് ത​ങ്ക​ലി​പി​ക​ളാ​ൽ രേ​ഖ​പ്പെ​ട്ട് കി​ട​ക്കും. സീ​സ​ണി​ൽ 44 ഗോ​ളു​ക​ൾ അ​ടി​ച്ചു​കൂ​ട്ടി റെ​ക്കോ​ഡി​ട്ട മു​ന്നേ​റ്റ​നി​ര​യാ​ണ് പി.​എ​സ്.​ജി​യു​ടേ​ത്. എ​ന്നാ​ൽ, വെ​റും ആ​റ് ഗോ​ളു​ക​ൾ മാ​ത്രം വ​ഴ​ങ്ങി ഒ​മ്പ​ത് ക്ലീ​ൻ ഷീ​റ്റു​ക​ളു​മാ​യി ടൂ​ർ​ണ​മെ​ന്റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​തി​രോ​ധ കോ​ട്ട​യാ​ണ് ആ​ഴ്സ​ന​ൽ കെ​ട്ടി​പ്പ​ടു​ത്തി​രി​ക്കു​ന്ന​ത്.

ബാ​ല​ൻ ഡി ​ഓ​ർ പു​ര​സ്കാ​ര ജേ​താ​വ് ഉ​സ്മാ​ൻ ഡെം​ബെ​ലെ​യു​ടെ പ​രി​ക്കാ​ണ് പി.​എ​സ്.​ജി​ക്ക് ചെ​റി​യൊ​രു ആ​ശ​ങ്ക. 10 ഗോ​ളു​ക​ളും ആ​റ് അ​സി​സ്റ്റു​ക​ളും നേ​ടി​യ ഖ്വി​ച്ച ക്വാ​ര​ത്സ്ഖേ​ലി​യ​യി​ലാ​ണ് ലൂ​യി​സ് എ​ൻ​റി​ക്വെ​യു​ടെ പ്ര​ധാ​ന പ്ര​തീ​ക്ഷ. ബു​കാ​യോ സാ​ക്ക​യും ആ​ർ​ട്ടേ​റ്റ​യു​ടെ മി​ക​ച്ച സെ​റ്റ്-​പീ​സ് ത​ന്ത്ര​ങ്ങ​ളു​മാ​ണ് ആ​ഴ്സ​ന​ലി​ന്റെ ക​രു​ത്ത്. ബെ​ൻ വൈ​റ്റി​ന് പ​രി​ക്കേ​റ്റ​തി​നാ​ൽ ക്രി​റ്റ്യ​ൻ മോ​സ്ക്വേ​ര റൈ​റ്റ് ബാ​ക്കാ​യി ക​ളി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഗ​ണ്ണേ​ഴ്സി​ന് ഗോ​ൾ വ​ല​യി​ൽ വി​ശ്വ​സ്ത​നാ​യ ഡേ​വി​ഡ് റ​യ ഉ​ള്ള​പ്പോ​ൾ പി.​എ​സ്.​ജി ഗോ​ൾ​കീ​പ്പ​ർ സ​ഫോ​നോ​വി​ന്റെ സ​മീ​പ​കാ​ല പി​ഴ​വു​ക​ൾ എ​തി​രാ​ളി​ക​ൾ മു​ത​ലെ​ടു​ത്തേ​ക്കാം.