ലഹരി വിരുദ്ധ എക്സിബിഷൻ നടത്തി വെട്ടുപാറ നെല്ലാര് മഹല്ല് കമ്മിറ്റി.

വെട്ടുപാറ നെല്ലാര് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ല് എംപവർമെൻ്റ് കമ്മിറ്റിയുടെയും ലഹരി വിരുദ്ധ സമിതിയുടെയും സഹകരണത്തോടെ ലഹരി വിരുദ്ധ എക്സിബിഷനും ബോധവൽകരണ ക്ലാസ്സും നടന്നു.

എക്സിബിഷനിൽ വിമുക്തി മലപ്പുറം, ട്രോമാ കെയർ വാഴക്കാട്, മഹല്ലിലെ സ്കൂളുകൾ, മദ്‌റസകൾ, ക്ലമ്പുകൾ, സാംസ്കാരിക കൂട്ടായ്മകൾ എന്നിവരാണ് സ്റ്റാളുകൾ ഒരുക്കിയത്.

രണ്ട് മാസം നീണ്ടുനിന്ന ലഹരി വിരുദ്ധ കാമ്പയിനിൽ ഡി അഡിക്ഷൻ പ്രവർത്തനം, ഹൗസ് ക്യാമ്പയിൻ, സ്റ്റാറ്റസ് ഡേ, ലഹരി വിരുദ്ധ പ്രതിജ്ഞ, കട ഉടമകൾക്കും ബിൽഡിംഗ് ഓണേഴ്സിനുമുള്ള ബോധവൽക്കരണം, മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കൽ, സ്കൂൾ മദ്റസ തുടങ്ങീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ നടന്നു.

ക്യാമ്പയിൻ സമാപന ചടങ്ങ് വാഴക്കാട് സർക്കിൾ ഇൻസ്പെക്ടർ രാജൻ ബാബു ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് കെ വി എ സലാം അധ്യക്ഷത വഹിച്ചു, ഹെൽത്ത് ഇൻസ്പെക്ടർ നാസർ അഹമ്മദ് വിഷയാവതരണവും, ലഹരി വിരുദ്ധ സമിതി ചെയർമാൻ സി സി ജാഫർ മാസ്റ്റർ കാമ്പയിൻ സംഗ്രഹവും നടത്തി.
എക്സിബിഷനിൽ സ്റ്റാളുകളൊരുക്കിയ എല്ലാ ടീമിനുമുള്ള ഉപഹാരം സർക്കിൾ ഇൻസ്പെക്ടർ വിതരണം ചെയ്തു.

ചടങ്ങിൽ മഹല്ല് ഖത്തീബ് ഉസ്മാൻ ഫൈസി, മഹല്ല് ജനറൽ സെക്രട്ടറി കെ പി സി അലി മാസ്റ്റർ, ഇ എം അഹമ്മദ് കുട്ടി മൗലവി, ഇ കെ അലി ഹാജി, റഷീദ് ബാഖവി, റഹ്മാൻ വെട്ടുപാറ, എം സി സലാം, എം ഉമ്മർ ബാബു, ജാഫർ എം പി, കെ പി ഗഫൂർ മാസ്റ്റർ, അസദുള്ള എം, ഫിറോസ് മാസ്റ്റർ, ബുഷൈർ മാസ്റ്റർ, അബ്ദുൽ വാരിസ് വി.ടി, അനസ് പി പി, മുജീബ് പി സി, സുഹൈർ കെ പി എന്നിവർ സംസാരിച്ചു.

കെ പി അബ്ദുൽ ഹമീദ് മാസ്റ്റർ സ്വാഗതവും ശംസുദ്ധീൻ എം.പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *