തുരത്താൻ വന്നവരെ തിരിച്ചോടിച്ച് ‘പടയപ്പ’; വനപാലകരുടെ വാഹനത്തെ ഒരുകിലോമീറ്ററോളം പിന്നോട്ടോടിച്ചു -VIDEO

മൂന്നാർ: മൂന്നാറിൽ വീണ്ടും പട​യപ്പയെന്ന കൊമ്പൻ ഇറങ്ങി. മൂന്നാർ നെറ്റിമേട് എസ്റ്റേറ്റിൽ തുരത്താൻ വന്ന വനപാലകരെ പടയപ്പ പിന്നോട്ട് ഓടിച്ചു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

പടയപ്പയെ തുരത്താനെത്തിയ പെട്ടിമുടി ആർ.ആർ.ടി, മൂന്നാർ ആർ.ആർ.ടി സംഘങ്ങളെയാണ് കൊമ്പൻ പിന്നോട്ടോടിച്ചത്. വനപാലകർ സഞ്ചരിച്ച വാഹനം ഒരുകിലോമീറ്ററോളം പിന്നോട്ടോടിച്ച പടയപ്പയെ പിന്നീട് വനപാലകർ കാട്ടിലേക്ക് തുരത്തുകയായിരുന്നു.

വനപാലകരെപ്പോലും പിന്നോട്ടോടിച്ച പടയപ്പയുടെ ഈ പ്രകടനം കൗതുകമാകുകയാണ്.