കടൽക്ഷോഭം; തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം രണ്ടായി പിളർന്നു

Thiruvananthapuram Waliyathura sea bridge split in two

 

തിരുവനന്തപുരം: വലിയതുറയിൽ കടൽപാലം രണ്ടായി പിളർന്നു. ഇന്ന് പുലർച്ചെയാണ് പാലം തകർന്ന നിലയിൽ കണ്ടെത്തിയത്. കടൽക്ഷോഭത്തിലാണ് തകർന്നതെന്നാണ് പൊലീസ് അറിയിക്കുന്നത്. പാലം ഏറെ നാളായി അപകടാവസ്ഥയിലായിരുന്നു.

1825 ലായിരുന്നു ആദ്യത്തെ ഉരുക്കുപാലം നിര്‍മിച്ചത്. ഇത് 1947-ല്‍ എം.വി. പണ്ഡിറ്റ് എന്ന കപ്പലിടിച്ച് തകര്‍ന്നു. അപകടത്തില്‍ നിരവധിപേര്‍ മരിക്കുകയും ചെയ്തിരുന്നു. 1959ലാണ് പാലം പുർനിർമിച്ചത്. രണ്ട് വര്‍ഷം മുമ്പ് പാലത്തിന്റെ കവാടം തിരയടിയില്‍ വളഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *