പൊതുസ്ഥലം കയ്യേറി ഷെഡ്ഡ് നിർമാണം; 50ഓളം വീട്ടുകാരുടെ പരാതിയിൽ DYFI ഷെഡ്ഡ് പൊളിച്ചുമാറ്റാൻ പഞ്ചായത്ത് ഉത്തരവ്
നോർത്ത് കിഴുപറമ്പ്: കിഴുപറമ്പ് നോർത്തിൽ റോഡിന്റെ സൈഡ് ഭാഗം കയ്യേറി നിർമിച്ച DYFI ഷെഡ്ഡ് പൊളിച്ചു നീക്കാൻ പഞ്ചായത്ത് ഉത്തരവ്. വർഷങ്ങളായി നില നിൽക്കുന്ന ഷെഡ്ഡ് പ്രദേശവാസികളായ 50ഓളം കുടുംബങ്ങളുടെ പരാതിയിലാണ് പൊളിച്ചുമാറ്റാൻ പഞ്ചായത്ത് തീരുമാനിച്ചത്. പ്രദേശവാസികൾക്ക് യാതൊരുവിധ പ്രയോജനമില്ലാത്തതും എന്നാൽ ജനജീവിതത്തിന് ബുദ്ധിമുട്ടുണ്ടാകുന്നതുമായ ഷെഡ്ഡ് നീക്കം ചെയ്യാൻ തീരുമാനിച്ചതയാണ് ഉത്തരവിൽ പറയുന്നത്