SDPI ഏറനാട് മണ്ഡലം പ്രതിനിധി സഭ നടത്തി
അരീകോട്. ഏറനാട് നിയോജക മണ്ഡലം SDPI പ്രതിനിധി സഭ നടത്തി. 4 മണിക്ക് അരീകോട് വ്യാപാര ഭവനില്‍ മണ്ഡലം പ്രസിഡന്റ് യൂസഫ് ചെമ്മല പതാക ഉയര്‍ത്തിയതോടു കൂടി സമ്മേളനം ആരംഭിച്ചു. തുടര്‍ന്നു നടന്ന പ്രതിനിധി സഭയുടെ ഔപചാരിക ഉദ്ഘാടനം ദേശീയ സെക്രട്ടറിയേറ്റംഗം CPA ലത്തീഫ് നിര്‍വഹിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മണ്ഡലം സെക്രട്ടറി ജലാല്‍ മീഞ്ചിറയും ജോയിന്‍ സെക്രട്ടറി ബഷീര്‍ കിഴിശ്ശേരിയും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന മൂന്നു വര്‍ഷത്തേക്കുളള ഭാരവാഹി തിരഞ്ഞടുപ്പിന് ജില്ലാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ ഉസ്മാന് കരുളായി നേതൃത്തം നല്കി. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ഭാരവാഹികള്‍ക്കും പുതിയ മണ്ഡലം സെക്രട്ടറി ഹനീഫ ഇളയൂര് നന്ദി അറിയിച്ചു